പാലക്കാട്: പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. സിപിഎം പാലക്കാട് വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയിലാണ് നേതാക്കളുടെ കൂട്ടരാജി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വെള്ളിയാഴ്ച ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന വല്ലപ്പുഴ ലോക്കൽ കമ്മിറ്റി യോഗത്തിലായിരുന്നു നാടകീയ സംഭവങ്ങളുണ്ടായത്.


സിപിഎം വല്ലപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. സന്തോഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുധീപ്, സി.കെ ബാബു , റഫീഖ് പറക്കാടൻ , മോഹനൻ എന്നിവരാണ് വെള്ളിയാഴ്ച ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന വല്ലപ്പുഴ ലോക്കൽ കമ്മിറ്റി യോഗത്തിൽ രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോയത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചേരിക്കല്ല് ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന ലോക്കൽ കമ്മിറ്റി അംഗം സുധീപിനെ വിഭാഗീയത ആരോപിച്ച് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്യാൻ ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം റിപ്പോർട്ട് ചെയ്യുന്നതിന് ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലായിരുന്നു സംഭവം. സുധീപിനെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി പ്രഖ്യാപനം. രാജി പ്രഖ്യാപിച്ച റഫീഖ് പറക്കാടനും സി.കെ. ബാബുവും വല്ലപ്പുഴ പഞ്ചായത്ത് അംഗങ്ങള്‍ കൂടിയാണ്.
