കോട്ടയം : മൊബൈൽ ഫോൺ മോഷണക്കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ വാറണ്ട് കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഇടവ വെങ്കുളം സൺഷൈൻ വീട്ടിൽ മുഹമ്മദ് ഇജാസി (24) നെയാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ ഇയാളെ മൊബൈൽ ഫോൺ മോഷണക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി തവണ കോടതി വാറണ്ട് അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് റെയിൽവേ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. റെയിൽവേ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ , സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, ശരത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
Advertisements