പെൻഷൻ ആനുകൂല്യം നൽകിയില്ലെങ്കിൽ സമരം ശക്തമാക്കും ചാണ്ടി ഉമ്മൻ എംഎൽഎ

ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച നേഴ്സിംഗ് അസിസ്റ്റന്റ്മാർക്ക് അക്കൗണ്ടൽ ജനറൽ അനുവദിച്ച ആനൂകൂല്യം ആഗസ്റ്റ് 30 നകം നൽകിയില്ലെങ്കിൽ ശക്തമായതുടർ സമരം നടത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.ഏഴ്മാസത്തിന് മുമ്പ്കോട്ടയം മെഡിക്കൽ കോളജിൽ നിന്നും വിരമിച്ച 17 നേഴ്സിംഗ് അസിസ്റ്റൻ്റ് മാർക്കാണ് അക്കൗണ്ട് ജനറൽ അനുവദിച്ച പെൻഷൻ ആനുകൂല്യം നിഷേധിച്ചതിനെതിരെഎൻ ജി ഒ അസോസിയേഷൻ്റെ (പെൻഷൻ വിഭാഗം)നേതൃത്വത്തിൽ ഇന്ന് രാവിലെ സൂപ്രണ്ട് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓഫീസിലെ ചില ജീവനക്കാരാണ് പെൻഷൻ നൽകുന്നതിനുള്ള നടപടി കൃമങ്ങൾ കാലതാമസം വരുത്തുന്നതായും അദ്ദേഹം ആരോപിച്ചു വിരമിച്ച 17 പേരിൽ 13 പേർ പട്ടികജാതി/പട്ടിക വർഗ്ഗത്തിൽ പെട്ടവരും വിധവകളും കാൻസർ രോഗികളും ചിലർ വികലാംഗരുമാണ് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതിനാൽ ധനകാര്യ സ്ഥാപനങ്ങ ളിൽ നിന്നും വായ്പ എടുത്തിട്ടുള്ളവർ തിരിച്ചടയ്ക്കാൻ കഴിയാത്തസാഹചരും നിലനിക്കുന്നതോടൊപ്പം ദൈനം ദിന ജീവത്തിന് പ്രയാസപ്പെടുകയും ചെയ്യുന്നതിനാൽ ചിലർ ആത്മഹത്യാ വക്കിൽ എത്തി നിക്കുകയാണ്.

Advertisements

മെഡിക്കൽ കോളജ് ഓഫീസിലെ ചില ജീവനക്കാരുടെ ദുർവാശിയാണ് തങ്ങൾക്ക് പെൻഷൻ കിട്ടാൻ തടസമായി നിൽക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു.അക്കൗണ്ട്ജനറൽ പെൻഷൻഅനുവദിച്ചു കൊടുത്തപ്പോൾ വിരമിച്ചവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപെട്ടിരുന്നു.ഈ സർട്ടിഫിക്കറ്റ് വിരമിച്ചവരിൽ കൈപ്പറ്റാൻ പോലും സെക്ഷൻ കൈകാര്യം ചെയ്യുന്ന ജീവനക്കാരി തയ്യാറാകുന്നില്ല.ഇത് സംബന്ധിച്ച്അന്വേഷിക്കുവാൻ ഓഫീസിലെത്തിയപ്പോൾ വളരെ മോശമായം മ്ലേഛവുമായിട്ടാണ് സംസാരിക്കുന്നതെന്നും ധർണ്ണയിൽ മുഖ്യപ്രഭാഷണം നടത്തിയ എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സന്തോഷ് ജോർജ്ജ് പറഞ്ഞു.സമരസമിതി കൺവീനർ പി റ്റി ബാബു അദ്ധ്യക്ഷത വഹിച്ചു.എൻ എം സുധാകരൻ, എ ഷാഹൂർ ഹമീദ്(എൻജിഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് സെക്രട്ടറി) സക്കീർ (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്)റെനി പോൾ,സാലിയമ്മ കുര്യൻ എന്നിവർ സംസാരിച്ചു

Hot Topics

Related Articles