വടവാതൂർ: താഴത്തടത്ത് ശീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ആഗസ്റ്റ് 20ന് കൊടിയേറി 25 ന് ആറാട്ടോടെ സമാപിക്കും. 20ന് രാവിലെ 10.30ന് കൊടിമരഘോഷയാത്ര, വൈകിട്ട് 7.30 ന് തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരരുടെ കാർമ്മികത്വത്തിൽ കൊടിയേറും. 8.30ന് പൊതിയിൽ നാരായണ ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്.
21ന് വൈകിട്ട് 7ന് അപൂർവ്വരാഗാസ് സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ. 22ന് വൈകിട്ട് 7ന് ഗോവിന്ദം തിരുവാതിരകളി സംഘം അവതരിപ്പിക്കുന്ന തിരുവാതിര . 23ന് വൈകിട്ട് 7ന് വടവാതൂർ ത്രൈലോക്യാനന്ദജി ബാലഗോകുലം അവതരിവാക്കുന്ന കലാസന്ധ്യ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
24ന് രാവിലെ 10ന് ഉത്സവബലി, ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് മണർകാട് ക്ഷേത്ര സംരക്ഷണ സമിതി അവതരിപ്പിക്കുന്ന ഭജനാഭൃതം, 9.30ന് പള്ളി നായാട്ട്, 25ന് വൈകിട്ട് 4.30ന് ആറാട്ട് പുറപ്പാട്, 7.30ന് വടവാതൂർ നാദം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള, 8ന് ആറാട്ട്, ആറാട്ട് സദ്യ, 9.30ന് ആറാട്ട് വരവേൽപ്പ്, 12.30ന് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടി.