കോട്ടയം : കോട്ടയം മണിപ്പുഴ ഇരയിൽ കടവ് പാലത്തിന് അടിയിലായി കുടുങ്ങിക്കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഇറങ്ങി മണിപ്പുഴ എളങ്കൂർ സ്വദേശിയായ ഷാജിമോൻ. ഇന്ന് രാവിലെയോടെയാണ് മണിപ്പുഴ പാലത്തിന് അടിയിലായി കുടുങ്ങിക്കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനായി ഷാജിമോൻ ആറ്റിൽ ഇറങ്ങിയത്. പ്ലാസ്റ്റിക്കിന്റെ കെട്ടു വെള്ളത്തിൽ ആണ് മാലിന്യങ്ങൾ നീക്കം ചെയ്യാനായി ഇറങ്ങിയത്. കഴിഞ്ഞ കുറെ നാളുകളായി മണിപ്പുഴ പാലത്തിന് സമീപം പോളയും മാലിന്യങ്ങളും ചേർന്നു കിടക്കുകയായിരുന്നു ഇത് കാരണം വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു.
ഇതുമൂലം പ്രദേശത്ത് വലിയ രീതിയിൽ ദുർഗന്ധവും ഉണ്ടായിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജാഗ്രത ന്യൂസും വാർത്ത പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടു കൂടി പാലത്തിന് അടിയിലായി കുടുങ്ങിക്കിടന്ന പോളയും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കംചെയ്യാൻ ഷാജിമോൻ ഇറങ്ങിയത്. മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് കാരണം വെള്ളത്തിൽ ഇറങ്ങി ഇവ നീക്കം ചെയ്യാൻ സാധിക്കാത്ത നിലയിലാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടരും.