ചങ്ങനാശ്ശേരി: വിളക്കിത്തല നായർ സമാജത്തിന്റെ പോഷക സംഘടനയായ യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി സായി സുരേഷിനേയും (ചങ്ങനാശ്ശേരി ), ജനറൽ സെക്രട്ടറിയായി വിശാഖ് ചന്ദ്രനേയും (പാലാ) ളായിക്കാട് സമാജം ആഡിറ്റോറിയത്തിൽ നടന്ന യുവജന -വനിതാഫെഡ ഫെഡറേഷൻ സംയുക്തസംസ്ഥാന വാർഷിക സമ്മേളനം തെരഞ്ഞെടുത്തു.


സമാജം സംസ്ഥാന രക്ഷാധികാരിയും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് മെംബറുമായ കെ.എസ്.രമേഷ് ബാബു ഭദ്രദീപം തെളിയിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ.സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർ പേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ മുഖ്യാതിഥി ആയിരുന്നു. ചങ്ങനാശ്ശേരി എ.എസ്.ഐ. ജൂബിന ബീവി ലഹരി വിരുദ്ധ ക്ലാസ്സ് നയിച്ചു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിളക്കിത്തല നായർ യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സായി സുരേഷ്

വിളക്കിത്തല നായർ യുവജന ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിശാഖ് ചന്ദ്രൻ

വിളക്കിത്തല നായർ വനിതാ ഫെഡറേഷൻ സംസഥാന പ്രസിഡന്റ് പി.വി. വത്സല ടീച്ചർ

വിളക്കിത്തല നായർ വനിതാ ഫെഡറേഷൻ സംസഥാന സംസ്ഥാന സെക്രട്ടറി ഉഷ വിജയൻ
സമാജം ഭാരവാഹികളായ വി.ജി. മണിലാൽ, കെ.കെ. അനിൽകുമാർ, ബാബു കുഴിക്കാല, സജീവ് സത്യൻ കെ.കെ. അനിൽകുമാർ എന്നിവർപ്രസംഗിച്ചു. മറ്റ് ഭാരവാഹികൾ: ദിലീപ് ബാബു (വൈസ് പ്രസി.) അരുൺ ശശി, പ്രതീക്ക് ജി.കൃഷ്ണൻ (ജോ.സെക്ര.), എ.എസ്. അഭിരാജ് (ട്രഷറർ)
വിളക്കിത്തല നായർ വനിതാ ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായി പി.വി.വത്സല ടീച്ചർ (പ്രസിഡന്റ്), അനിത സുനിൽ ( വൈസ് പ്രസി), ഉഷാ വിജയൻ (സെക്രട്ടറി), ജയ തങ്കപ്പൻ, ലീലാമണി രവി,ബിന്ദു വിനോദ് (ജോ.സെക്ര.), ജയശ്രീ ബാബു ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.