കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 18 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 18 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന വലിയപള്ളി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 3.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേസ്തിരിപ്പടി, ടി ആർ എഫ്, ചാമപ്പാറ, വെള്ളാനി, അടുക്കം, മേലടുക്കം, മേലേമേലടുക്കം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 18/8/2025 ന് രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കള മ്പു കാട്ടുകുന്നു,പേഴുവേലി കുന്നു,മേ നാശേരി,ചാലുങ്കൽപടി,പയ്യപ്പാടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈതയിൽ, പൊൻപുഴ, റൈസിംഗ്സൺ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും യുവരശ്മി, സ്വാമിക്കവല ടവർ, വില്ലേജ്, മാത്തൻകുന്ന് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാഞ്ഞോടി , അപ്പൻമുക്ക് , തൊടി ഗാർഡൻ , കോട്ടമുറി , കൊച്ചുപ്പള്ളി , മണിമുറി എന്നീ
ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles