തിരുവനന്തപുരം: ഉള്ളൂരിൽ വയോധികയുടെ വായിൽ തുണി തിരുകിയ ശേഷം കെട്ടിയിട്ട് മോഷണം. ഒന്നര പവന്റെ മാലയും അര പവന്റെ മോതിരവും കവർന്നു. തനിച്ച് താമസിക്കുകയായിരുന്ന ഉഷാകുമാരിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു മോഷണം.
Advertisements


സംഭവത്തിൽ ബേക്കറി ജീവനക്കാരനായ മധു പിടിയിലായി. മോഷ്ടിച്ച ആഭരണങ്ങൾ ഇയാൾ ചാലയിലെത്തിച്ച് വിറ്റു. പണം മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയിട്ടുണ്ട്. പുലർച്ചെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

