കാപ്പാ നിയമലംഘനം നടത്തിയ കേസിൽ പ്രതി പിടിയിൽ; വെച്ചൂർ സ്വദേശിയെ കാപ്പ ചുമത്തി ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: കാപ്പാ നിയമം ലംഘിച്ച പ്രതി പൊലീസ് പിടിയിലായി. ജില്ലയിൽ പ്രവേശിക്കാൻ നിരോധനം നില നിൽക്കെ കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിപ്പ വൈക്കം വെച്ചൂർ അഖിൽ നിവാസിൽ അഖിൽ പ്രസാദി (കുക്കു-33)നെയാണ് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശ പ്രകാരം അറസ്റ്റ് ചെയ്തത്.

Advertisements

2007 ലെ കേരളാ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം എറണാകുളം റേഞ്ച് ഐജിയുടെ ഉത്തരവ പ്രകാരം ഇയാളെ നേരത്തെ കാപ്പാ ചുമത്തി നാട് കടത്തിയിരുന്നു. ഇതിന് ശേഷം ഇയാൾ നിയമ ലംഘനം നടത്തി ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് 05.45 മണിയോടെ വൈക്കം ടി വി പുരം ജംഗ്ഷന് സമീപം വെച്ച് ഇയാളെ കാണുകയും വൈക്കം പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Hot Topics

Related Articles