കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എ വി എൽ പി സ്കൂളിൽ തെരേസാ ഡി ലിമാ കിഡ്സ് കോർണർ ഉദ്ഘാടനം ചെയ്തു

കോട്ടയം: കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എ വി എൽ പി സ്കൂളിൽ തെരേസാ ഡി ലിമാ കിഡ്സ് കോർണർ ഉദ്ഘാടനം ചെയ്തു. കിഡ്സ് കോർണറിന്റെ ഉദ്ഘാടനം കോട്ടയം പബ്ലിക് ലൈബ്രറി എക്സിക്യൂട്ടീവ് സെക്രട്ടറി കെ. സി വിജയ കുമാർ നിർവഹിച്ചു. ക്ലാസ്സ്‌ മുറികളിൽ നിന്ന് ലഭിക്കുന്ന അറിവുകൾക്കുപരി സാമൂഹിക അവബോധം, പരസ്പര സ്നേഹം, പങ്കുവെയ്ക്ക ൽ എന്നീ ജീവിത മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഡ്സ് കോർണർ ആരംഭിച്ചത്. സ്കൂൾ മാനേജർ സിസ്റ്റർ ട്രിഷ, ഡയറക്ടർ സിസ്റ്റർ വിനയ, ഹെഡ്മിസ്ട്രെസ്സ് ബിന്ദു ജോസഫ്, പി. റ്റി. എ പ്രസിഡന്റ്‌ സൂരജ് വി. നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകർ, പി. റ്റി. എ എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷകർത്താക്കൾ, കുട്ടികൾ ഈ ധന്യ നിമിഷത്തിൽ പങ്കാളികളായി.

Advertisements

Hot Topics

Related Articles