കേരളവ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് ഉദ്ഘാടനം നാളെ

ഫോട്ടോ: കേരളവ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റിൻ്റെ ഉദ്ഘാടനം ചെയ്യുന്ന ഓഫീസ് മന്ദിരം

Advertisements

വൈക്കം:നഗരമധ്യത്തിൽ അന്ധകാരത്തോടിനു സമീപം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് 50ലക്ഷംരൂപ ചെലവിൽ ആധുനിക സൗകര്യ ങ്ങളോടെ നിർമ്മിച്ച വൈക്കം വ്യാപാരഭവൻ കെട്ടിടസമുച്ചയം നാളെ ഉദ്ഘാടനം ചെയ്യും. നാളെ ആഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ11ന് നടക്കുന്ന സമ്മേളനം വ്യാപാരി വ്യവസായി ഏകോപ നസമിതി സംസ്ഥാന പ്രസിഡൻ്റ് രാജുഅപ്സ‌ര ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓഫീസ് ഉദ്ഘാടനം സി.കെ.ആശ എംഎൽഎ നിർവഹിക്കും. ശിലാഫലക അനാച്ഛാദനം ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി നടത്തും. വൈക്കം യൂണിറ്റ് പ്രസിഡൻ്റ് പി.ശിവദാസ് അധ്യക്ഷത വഹിക്കും. ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ മുഖ്യപ്രഭാഷണം നടത്തും.

നഗരസഭ ചെയർപേഴ്‌സൺ പ്രീതരാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്,പ്രതിപക്ഷ നേതാവ് എസ്.ഹരിദാ സൻനായർ, ഏകോപനസമിതി ജനറൽ സെക്രട്ടറി എം.ആർ. റെജി,ട്രഷറർ പി.കെ. ജോൺ എന്നിവർ പ്രസംഗിക്കും.

Hot Topics

Related Articles