വെള്ളൂർ: കെ പി പി എൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഏകദിന ധർണ നടത്തി

ഫോട്ടോ:വിവിധാവശ്യങ്ങൾ ഉന്നയിച്ച് കെ പി പി എല്ലിന് മുന്നിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.ആർ.രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

Advertisements

വെള്ളൂർ:കെ പി പി എല്ലിൽ ജോലി ചെയ്യുന്ന തൊഴിലാളികളും ജീവനക്കാരും നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഏകദിന ധർണ നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജീവനക്കാരുടെ സ്ഥിര നിയമനം വേഗത്തിൽ ആക്കുക, കരാർ തൊഴിലാളികൾക്ക് മിനിമം വേതനം നടപ്പിലാക്കുക, തൊഴിലാളികൾക്കും ജീവനക്കാർക്കും നൽകുവാനുള്ള ആനുകൂല്യങ്ങളുടെ കുടിശിക തീർത്തു നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത് .
പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങൾ നടത്തുമെന്ന് സമരസമിതി അറിയിച്ചു.

ധർണാ സമരത്തിൽ സംയുക്ത സമരസമിതി കൺവീനർ ടി.വി. മോഹനൻ അധ്യക്ഷത വഹിച്ചു.സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് സഖാവ് ടി. ആർ.രഘുനാഥ്‌ ധർണാസരം ഉദ്ഘാടനം ചെയ്തു.തോമസ് കല്ലാടൻ , കെ.എസ്‌.സന്ദീപ്,പി.വി. പൗലോസ്,ജെറോം കെ. ജോർജ്ജ് , ടി.പി.മുരളി , പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles