കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 21 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുളത്തുങ്കൽ , വേലത്തുശ്ശേരി ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൂത്തുട്ടി, തൂത്തുട്ടി ചർച്ച്,കാമറ്റം, ഹീറോ കോട്ടിംഗ്, ഈപ്പൻസ് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാളിയേക്കൽപ്പടി , സാംസ്കാരികനിലയം , ഫ്രണ്ട്സ് ലൈബ്രറി , മേഴ്സി ഹോം , രേവതിപ്പടി , വെങ്കോട്ട എന്നീ
ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും കൈലാത്തുപ്പടി , ആഞ്ഞിലിപ്പടി , ഡീലക്സ് പ്പടി , പീടികപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പാണ്ഡവം, അഞ്ചേരി, ഇരവീശ്വരം, സൗഹൃദകവല ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന പത്താഴക്കുഴി ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാരാണി , കൊല്ലക്കൊമ്പ്, ഗിരിദീപം, സോളമൻ പോർട്ടിക്കോ കാർത്തികപ്പള്ളി, ലൈഫ് മിഷൻ പള്ളിക്കുന്ന്, ജയ്ക്കോ, ഇ എസ് ഐ, മുള്ളുവേലിപ്പടി, കെ ഡബ്യു എ , കമ്പോസ്റ്റ്, മംഗംലം, വല്യൂഴം, എം ഐ എസ്റ്റേറ്റ് , കാലായിപ്പടി, മാധവൻ പടി, മിൽമാ , ഗുഡ് എർത്ത്, ഡോൾഡിറ്റി ട്രാൻസ്ഫോമറുകളിൽ
രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാവനാടി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ക്രീപ് മില്ല് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും കങ്ങഴക്കുന്ന് ,പമ്പൂർ കവല ട്രാൻസ്ഫോർമറിൽ ഉച്ചയ്ക്ക് 1 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയപ്പാർ, മുണ്ടാങ്കൽ, കാനാട്ടുപാറ ഭാഗങ്ങളിൽ പി ഡബ്യു ഡി വിംഗ് മരം മുറിക്കുന്ന ജോലിയുമായി ബന്ധപെട്ടു രാവിലെ 08.30 മണി മുതൽ വൈകിട്ട് 05.00 വരെ വൈദ്യുതി സപ്ലൈ മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ഹോസ്പിറ്റൽ, മന്ദിരം കോളനി ,റബ്ബർ ബോർഡ് ജംഗ്ഷൻ, കല്ലുകാട് കുരിശടി, കാരോത്തുകടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.