തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കർ. തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചു എന്നും എതിർ രാഷ്ട്രീയത്തിൽ ഉള്ളവർ പോലും തന്നോട് ഇങ്ങോട്ട് ചാറ്റ് ചെയ്യാൻ വരുന്നു എന്ന് ഗമ പറഞ്ഞു എന്നുമാണ് ആരോപണം. രാഹുലിന്റെ കൂട്ടത്തില്‍ ഉള്ളവര്‍ തന്നെയാണ് തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത് എന്നും ഹണി ഭാസ്കര്‍ പറയുന്നു.
Advertisements
രാഹുലിനെതിരെ നിയമനടപടിയെ കുറിച്ച് ആലോചിട്ടില്ല. ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടകേസ് നൽകട്ടെ. നേരിടാൻ ഞാന്‍ തയ്യാറാണ്. രാഹുൽ ഇരയാക്കിയ ഒരുപാടു പേരെ അറിയാം. പലരും രാഹുലിന് എതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ട് എന്നും ഹണി മാധ്യമങ്ങളോട് പറഞ്ഞു.