കോട്ടയം: ആ പൂരപ്പകലിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു കോട്ടയം! ആവേശം ആഘോഷത്തിന്റെ അലമാല തീർത്ത പകലാണ് ഇന്ന്. കോട്ടയത്തിന്റെ മണ്ണിൽ ആനയും അമ്പാരിയും മേളവും എല്ലാം നിറയും. ആവേശത്തിരമാല തീർത്ത തിരുനക്കരയിൽ ഇന്ന് പൂരക്കാലം. കൊമ്പന്മാരിൽ കൊമ്പനായ തിരുനക്കരയുടെ തലതൊട്ടപ്പൻ തിരുനക്കര ശിവൻ തലയെടുപ്പിന്റെ തമ്പുരാനായി ഇരുവശത്തും അണിനിരക്കുന്ന പത്തു കൊമ്പന്മാരുടെ നടുവിൽ ഭഗവാന്റെ പൊന്നിൻ തിടമ്പ് തലയിലേറ്റി ആവേശത്തിന്റെ ആഘോഷത്തിന്റെ പൂരത്തിന്റെ മേളത്തിന്റെ തലയെടുപ്പിന്റെ കൊഴുപ്പുമായി നിലകൊള്ളും. പിന്നെ, മേളപ്രപഞ്ചം തീർക്കാൻ മൈതാനമധ്യത്തിൽ താരമായ ജയറാമും ചെണ്ടയും സഹമേളക്കാരും നിരക്കും. അതെ, ഇന്ന് പൂരം ഒരു ആവേശമാണ്.
വൈകിട്ട് നാലുമണിയോടെയാണ് തിരുനക്കരയിൽ ആവേശം നിറച്ച് പൂരത്തിന് തുടക്കമാകുക. ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനര് ഭദ്രദീപം തെളിയിക്കും. 111 കലാകാരന്മാരെ പങ്കെടുപ്പിച്ച് ജയറാമിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ പഞ്ചാരിമേളം നടക്കും. ഇതിനെല്ലാം മുന്നോടിയായി ക്ഷേത്രത്തിന്റെ ചേരുവാരങ്ങളിലും കൊമ്പന്മാർ നിരക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിഴക്കൻ ചേരുവാരം
തിരുനക്കര ശിവൻ – തിടമ്പ്
ഭാരത് വിനോദ്
പാമ്പാടി സുന്ദരൻ
കാഞ്ഞിരക്കാട് ശേഖരൻ
ചൈത്രം അച്ചു
മീനാട് വിനായകൻ
മൗട്ടത്ത് രാജേന്ദ്രൻ
ഭാരത് വിശ്വനാഥൻ
കീഴൂട്ട് ശ്രീകണ്ഠൻ
ഉണ്ണിമങ്ങാട്ട് ഗണപതി
വേമ്പനാട് വാസുദേവൻ
പടിഞ്ഞാറൻ ചേരുവാരം
ചിറയ്ക്കൽ കാളിദാസൻ – തിടമ്പ്
ഈരാറ്റുപേട്ട അയ്യപ്പൻ
ഉഷശ്രീ ശങ്കരൻകുട്ടി
ഗുരുവായൂർ സിദ്ധാർത്ഥൻ
പൂതൃക്കോവിൽ പാർത്ഥസാരഥി
ചിറക്കാട്ട് അയ്യപ്പൻ
കുന്നുമ്മേൽ പരശുരാമൻ
തോട്ടയ്ക്കാട് കണ്ണൻ
നടയ്ക്കൽ ഉണ്ണികൃഷ്ണൻ