കോട്ടയം : കോട്ടയം നഗര മധ്യത്തിൽ നിന്നും 12 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയ ബാംഗ്ലൂർ സ്വദേശിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ബാംഗ്ലൂർ ആർ ടി നഗർ സ്വദേശിയായ കൃഷ്ണ കുറുപ്പിനെയാണ് (29) കോട്ടയം എക്സൈസ് ഇൻസ്പെക്ടർ ഫിലിപ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഇന്ന് രാവിലെ 11.30 ടെ കോട്ടയം ബേക്കർ ജംഗ്ഷനിൽ നിന്നും ആണ് എക്സൈസ് സംഘം ഇയാളെ പിടികൂടുന്നത്.
ബാംഗ്ലൂരിൽ നിന്നും കല്യാണ ആവശ്യത്തിനായി കൂട്ടുകാർക്കൊപ്പം കോട്ടയത്തേക്ക് വന്നതാണ് ഇയാൾ. ഓട്ടോ കാത്ത് ബേക്കർ ജംഗ്ഷനിൽ നിൽക്കുന്നതിനിടയിൽ പെട്രോളിങ്ങിന് എത്തിയ എക്സൈസ് സംഘത്തിന് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കയ്യിൽ നിന്നും 12 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ചെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ ഇയാളെ വിടുകയായിരുന്നു.കോട്ടയം എക്സൈസ് ഇൻസ്പെക്ടർ ഫിലിപ് തോമസ്,എക്സൈസ് പ്രിവന്റീവ് ഓഫീസർ രജിത്ത് കൃഷ്ണ, വുമൺ സിവിൽ എക്സൈസ് ഓഫീസർ ആശ,സിവിൽ എക്സൈസ് ഓഫീസർമാരായ അമൽദേവ്,ദീപേഷ്, വിഷ്ണു, ജിഷ്ണു,രാഹുൽ,അനസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.