കോട്ടയം : സഹകരണ വകുപ്പ് സഹകാരികൾക്കും, ഇടപാടുകാർക്കുമായി വിവിധങ്ങളായ ക്ഷേമ പദ്ധതികൾ നടപ്പിലാക്കി വരുന്നു. അതുപോലെ തന്നെ രണ്ട് തവണയെങ്കിലും ഭരണസമിതിയംഗങ്ങളായി ഇരുന്നവർക്കായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ” സഹകാരി സാന്ത്യനം. അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും ആദ്യമായി സഹകാരി സാന്ത്വനം പദ്ധതിയിൽ ഉൾപ്പെടുത്തി – 1996 മുതൽ 2004 വരെ ഈ ബാങ്കിൻ്റെ ഭരണ സമിതിയംഗമായിരുന്ന പരിപ്പ് പുതുവൽ വീട്ടിൽ ടി ജനാർദ്ദനനെ ( ബാങ്കിൻ്റെ സതുത്യർഹൃ സേവനത്തിന് മരണാനന്തര സഹായമായി) തിരഞ്ഞെടുത്തു.
വകുപ്പ് നിർദ്ദേശപ്രകാരം പരേതൻ്റെ വസതിയിലെത്തി അസിസ്റ്റൻ്റ് രെജിസ്ട്രാർ ഉണ്ണികൃഷ്ണൻ നായർ കെ പി, – കുഞ്ഞുമോൾ ജനാർദ്ദനന് ചെക്ക് കൈമാറി. ബാങ്ക് പ്രസിഡൻ്റ് ഒ ആർ പ്രതീപ് , വൈസ് പ്രസി: മിനിമോൾ മനോജ്, ഭരണസമിതിയംഗങ്ങളായ ലിജീഷ് വി.ജെ, ഷാജി. പി.റ്റി, ജയകുമാർ, പി.ആർ സുരേഷ്, റ്റി ജനാർദ്ദനൻ്റെ മകനും നിലവിലെ ഭരണസമിതിയംഗവുമായ സജീവ് കെ ജനാർദ്ദനൻ, സെക്രട്ടറി രഞ്ജിത റ്റി.എസ്, സെയിൽ ഓഫീസർ അഭിലാഷ് ബി, ജീവനക്കാരായ പി.പി. ബിജോഷ്, അരുൺ കെ ധനേഷ് തുടങ്ങിയവർ പങ്കെടുത്തു.