കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നരേന്ദ്ര ധബോൽക്കർ അനുസ്മരണം ഇന്ന്

ടിവിപുരം:
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കു മെതിരെ നിയമനിർമാണം നടത്തുന്നതിനായി പ്രവർത്തിച്ച നരേന്ദ്ര ധബോൽകറെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടക്കും. ഇന്ന് ആഗസ്റ്റ് 22 ന് വൈകുന്നേരം അഞ്ചിന് ടിവിപുരം പഞ്ചായത്ത് വയോജന വിശ്രമകേന്ദ്ര ഹാളിൽ നടക്കുന്ന യോഗത്തിൽ ഭാരതം ഭ്രാന്താലയമാക്കരുത് എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ വി.കെ.സുരേഷ് ബാബു പ്രഭാഷണം നടത്തും.

Advertisements

Hot Topics

Related Articles