കോഴിക്കോട്: സമൂഹ മാധ്യമങ്ങൾ വഴി അപമാനിക്കുന്നതായി ടി സിദ്ധീഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നീസയുടെ പരാതി. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സിദ്ധീഖും ഷറഫുന്നീസയും ഇരിക്കുന്ന ചിത്രം മോശമായി പ്രചരിപ്പിച്ചെന്നു കാട്ടിയാണ് കോഴിക്കോട് കമ്മീഷണർക്ക് പരാതി നൽകിയത്.
Advertisements


കെകെ ലതിക, ശശികല റഹീം തുടങ്ങിയ ഫേസ് ബുക്ക് പ്രൊഫൈലുകൾക്ക് എതിരെയാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് സ്ത്രീകളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്.

