കോട്ടയം : കേന്ദ്രസർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സഹകരണ നയം സഹകരണമേഖലയുടെ അന്തസത്ത തകർക്കുന്നതാണന്ന് സംസ്ഥാന സഹകരണ യൂണിയൻ അംഗം കെ എം രാധാകൃഷ്ണൻപറഞ്ഞു. ഇന്ന് കോട്ടയം അർബൻ ബാങ്ക് ഹാളിൽ ചേർന്ന പ്രൈമറി അഗ്രികൾചർ ക്രെഡിറ്റ് സൊസൈറ്റീസ് അസോസിയേഷൻ കോട്ടയം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീനച്ചിൽ എസ് സി ബി പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് ടോം അധ്യക്ഷനായി. സംസ്ഥാന സഹകരണ നിയമവും, സംഘങ്ങളുടെ ബൈലൊയും മാറ്റം വരുത്തണമെന്ന പുതിയ നയത്തിലെ നിർദ്ദേശം തന്നെ ഭരണഘടനയ്ക്ക് എതിരാണ്. സംസ്ഥാന വിഷയമായ സഹകരണത്തിൽ കേന്ദ്രത്തിന് കടന്നുകയറാനുള്ള കുറുക്കുവഴികളാണ് ഇതിലൂടെ തേടുന്നത്. സഹകരണ ഫെഡറലിസത്തിലൂന്നിയാണ് ദേശീയ നയം രൂപീകരിച്ചിട്ടുള്ളതെന്ന് പറയുന്നുണ്ടെങ്കിലും ഭരണഘടനാപരമായി സഹകരണം സംസ്ഥാന വിഷയമാണെന്നുള്ള വസ്തുത ദേശീയ സഹകരണ നയം ബോധപൂർവ്വം മറച്ചുവയ്ക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് മികച്ച സംരക്ഷണവും വായ്പ ലഭ്യതയും ഉറപ്പാക്കികൊണ്ടാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും, നബാർഡിന്റെയും സംസ്ഥാന സർക്കാറിന്റെയും അനുമതിയോടെ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലയിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനം മുന്നിലാണ് . ഇതിനെയെല്ലാം അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും അദേഹം പറഞ്ഞു.
ദേശീയ സഹകരണ നയം സംബന്ധിച്ച പ്രമേയം ജഅഇട അസോസിയേഷൻ കൺവെൻഷൻ ഐകകണ്‌ഠ്യേന പാസാക്കി. കേന്ദ്രസർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സഹകരണ നയം ഫെഡറലിസത്തിനെതിരെയുള്ള വെല്ലുവിളിയാണന്ന് കേരള പ്രൈമറി അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ജഅഇട അസോസിയേഷൻ ) അസോസിയേഷന്റെ ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു.
ഭരണഘടനാ പ്രകാരം സംസ്ഥാന വിഷയമായ സഹകരണത്തിൽ ഇടപെട്ട് ഫെഡറൽ തത്വങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നഗ്‌നമായ ലംഘനമാണ് ഈ വിഷയത്തിൽ കേന്ദ്രസർക്കാർ നടത്തിവരുന്നത്. ആയതിനാൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള സഹകരണ നയം തള്ളിക്കളയുന്നു വെന്നും അസോസിയേഷൻ വ്യക്തമാക്കി. ഇന്ത്യയിൽ സഹകരണത്തിന് ഒരു നയം പ്രഖ്യാപിച്ച ഏക സംസ്ഥാനം എന്ന നിലയിൽ കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കുകയും, സംസ്ഥാനങ്ങളുടെ മാത്രം അധികാരപരിധിയിൽ ഉൾപ്പെടുത്തി ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള തുമായ സഹകരണത്തെ ഉപാധികളാലും വ്യവസ്ഥകളാലും കേന്ദ്ര നിയന്ത്രണത്തിൽ ആക്കാനുള്ള ബി.ജെ.പി യുടെ കർമ്മരേഖയായ ദേശീയ സഹകരണ നയം പിൻവലി ക്കണ മെന്നും യോഗം പ്രമേയത്തിലൂടെ അവശ്യപ്പെട്ടു.
അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി എൻ സത്യനേശൻ സ്വാഗതം പറഞ്ഞയോഗത്തിൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോണി അരീക്കാട്ടേൽ ( മുത്തോലപുരം എസ് സി ബി – എറണാകുളം ), സംസ്ഥാന ട്രെഷരാർ രാജാലാൽ ( കരകുളം എസ് സി ബി – തിരുവനന്തപുരം ) എന്നിവർ ആശംസകൾ നേർന്നു.
അഡ്വക്കേറ്റ് ജോസ് ടോം പ്രെസിഡന്റായും കെ ജെ അനിൽകുമാർ ( പനച്ചിക്കാട് എസ് സി ബി ) സെക്രട്ടറിയായും പ്രദീപ് ( പാമ്പാടി എസ് സി ബി ) ട്രെഷരാർ ആയും 15 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.