പ്രദക്ഷിണ സമയത്ത് പൂവന്‍കോഴികള്‍ കൂട്ടത്തോടെ അടുത്തെത്തി; ഭയന്ന് വിറച്ച് ശീവേലിക്ക് തിടമ്പേറ്റാനെത്തിയ കൊമ്പന്‍ ശ്രീക്കുട്ടന്‍; തിടമ്പിറക്കിയ ശേഷം പകരക്കാരനെ കൊണ്ടുവന്ന് ക്ഷേത്രം ഭാരവാഹികള്‍

കോഴിക്കോട്: എഴുന്നള്ളത്തിനിടെ പൂവന്‍ കോഴികളെ കണ്ട് ഭയന്ന് കൊമ്പന്‍. കൊമ്പന്‍ ശ്രീക്കുട്ടനാണ് ആനകളെ കണ്ട് ഭയന്നത്. തൃശൂര്‍ പഴയന്നൂരിലാണ് സംഭവം. പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്നത് പൂവന്‍ കോഴികളെയാണ്. ഇത്തരത്തില്‍ ഭക്തര്‍ വഴിപാടായി നല്‍കിയ പൂവന്‍ കോഴികളാണ് ശീവേലിക്ക് തിടമ്പേറ്റാന്‍ എത്തിച്ച കൊമ്പനാനയെ പേടിപ്പിച്ചത്.

Advertisements

ഉത്സവത്തിന്റെ രണ്ടാം ദിവസം ശീവേലിക്ക് തിടമ്പേറ്റാനെത്തിയ ശ്രീക്കുട്ടന്‍ ഈ കോഴിപ്പൂവന്‍മാരെ കണ്ട് അസ്വസ്ഥനാകുകയായിരുന്നു. പ്രദക്ഷിണ സമയത്ത് കോഴികള്‍ കൂട്ടത്തോടെ അടുത്തെത്തിയപ്പോള്‍ കൊമ്പനുണ്ടായ അസ്വസ്ഥത കണ്ട് ഭക്തരും ക്ഷേത്ര ഭാരവാഹികളും ഭയന്നു. ഇതോടെയാണ് ശ്രീക്കുട്ടനെ ക്ഷേത്രഭാരവാഹികള്‍ തിരിച്ചയച്ചത്. രാത്രി ശീവേലിക്കായി ദേവസ്വം പകരം ആനയെ എത്തിക്കുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.