കോട്ടയം തലയോലപ്പറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ വയോധികയുടെ ഇടതുകാൽ പാദത്തിലൂടെ ബസ് കയറി ഇറങ്ങി അപകടം

കോട്ടയം : കോട്ടയം തലയോലപ്പറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ വയോധികയുടെ ഇടതുകാൽ പാദത്തിലൂടെ ബസ് കയറി ഇറങ്ങി അപകടം.ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു അപകടം.കോട്ടയം തലയോലപറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്റ്റാൻഡിലൂടെ നടന്ന പോയ വയോധികയെ ആണ് ബസിടിച്ചത്.ബസിടിച്ചു സ്റ്റാൻഡിൽ വീണ വയോധികയുടെ ഇടതുകാൽ പാദത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. കോട്ടയം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് ഇടിച്ചത്.പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മറ്റ് നടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles