അങ്കണവാടി ജീവനക്കാർക്ക് പതിനായിരം രൂപ ഉത്സവ ബത്ത അനുവദിക്കണം: സ്റ്റാഫ് അസോസിയേഷൻ

പാലാ: അങ്കണവാടി ജീവനക്കാർക്ക് ഓണത്തിന് പതിനായിരം രൂപ ഉത്സവ ബത്ത അനുവദിക്കണമെന്ന് അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി, ധനകാര്യ മന്ത്രി എന്നിവർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷാലി തോമസ്, ബിൻസി ജോസഫ്, വി. ഓമന, മിനി മാത്യു, ടി.പി. ബീന, പൊന്നമ്മ തങ്കച്ചൻ, ലളിതാമണി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles