തിരുവനന്തപുരം: പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കേസ് എടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്കും കേസ് എടുക്കരുതെന്നാണ് പുതിയ നിര്‍ദ്ദേശം. ദുരന്തനിവാരണ പ്രകാരമുള്ള മുന്നറിയിപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്.
ഇത് സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെങ്കിലും കേരള സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കും. ഇതിന് ശേഷം മാത്രമേ നിര്‍ദ്ദേശങ്ങള്‍ നിവലില്‍ വരൂ. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മറ്റ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, അതിതീവ്ര വ്യാപന സാധ്യതയുള്ള പ്രദേശങ്ങള്‍, കടകള്‍, ആള്‍ക്കൂട്ടം ഉണ്ടാവാനിടയുള്ള വിവാഹം, ഉത്സവം പോലെയുള്ള ആഘോഷങ്ങള്‍ എന്നിവിടങ്ങല്‍ മാസ്‌ക് നിര്‍ബന്ധമാക്കി മറ്റിടങ്ങളില്‍ മാസ് ഒഴിവാക്കുന്നതിന്റെ സാധ്യതയാണ് കേരള സര്‍ക്കാര്‍ പരിശോധിക്കുന്നത്. കോവിഡിന്റെ പുതിയ തരംഗം ഉണ്ടാകാത്ത സാഹചര്യമാണെങ്കില്‍ മാസ്‌കുകള്‍ ഒഴിവാക്കാവുന്നതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ വീടുകളിലും മാസ്‌ക് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.