വൈക്കം:വൈക്കം നഗരസഭയിലെ അഴിമതികൾക്ക് പിന്നിൽ കോൺഗ്രസ് ഇടതു സഖ്യമെന്ന് ബി ജെ പി കൗൺസിലർമാർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ജങ്കാർ സർവീസ് മുതൽ ജി-ടെക് വരെ സ്വകാര്യ കുത്തകൾക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ നൽകിയത് കോൺഗ്രസ് ഇടതു സഖ്യമാണ്.
5,95000 രൂപയ്ക്ക് ജങ്കാർ സർവീസ് ലേലം ചെയ്ത് നൽകാൻ സ്റ്റിയറിംഗ് കമ്മറ്റി കൂടിയെടുത്ത തീരുമാനം ബിജെപി യുടെ എതിർപ്പിനെ തുടർന്ന് പുനർലേലം ചെയ്തപ്പോൾ 12 ലക്ഷം രൂപ ലേല തുകയായി ലഭിച്ചു.കരാറുകാരന് ഗുണകരമാകുന്നതരത്തിൽ യാത്രാകുലിയിൽ വർധന വരുത്താൻ കൗൺസിലർമാരായ ആർ. സന്തോഷ്,എബ്രഹാം പഴയകടവൻ പിന്നിൽ പ്രവർത്തിച്ചെന്നും ബി ജെ പി ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മിനി എംസിഎഫ്, തുമ്പൂർമുഴി, പൊതുശ്മശാന മെയിൻ്റനൻസ്, രണ്ട് ഘട്ടങ്ങളിലായി നടന്ന ബീച്ചിലെ പുല്ല് വെട്ട് തുടങ്ങിയവയിലൊക്കെ വലിയ അഴിമതിയാണ് നടന്നതെന്ന് ബിജെപി ആരോപിച്ചു.ബിജെപി അഴിമതിയുമായി ബന്ധപ്പെട്ട് ഒൻപത് വിജിലൻസ് കേസ് നൽകിയിട്ടുണ്ട്.പത്രസമ്മേളനത്തിൽ നഗരസഭ കൗൺസിലർമാരായ എം.കെ.മഹേഷ്,ലേഖ അശോകൻ,മോഹനകുമാരി,ബിജെപി ടൗൺഭാരവാഹി ശിവരാമകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.