ദില്ലി: 3 മാസം തടവിലായാൽ പ്രധാനമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ളവർക്ക് പദവി നഷ്ടമാകുന്ന ബിൽ പാർലമെന്റിൽ പാസ്സാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിലെ ധാർമ്മികത ഉയർത്തിപ്പിടിക്കുന്നവർ ഈ ബില്ലിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലാലുപ്രസാദ് യാദവിനെ രക്ഷിക്കാൻ കൊണ്ടുവന്ന ഓർഡിനൻസ് കീറിക്കളഞ്ഞ സമയത്ത് രാഹുൽ ഗാന്ധി കാണിച്ച ധാർമ്മിക നിലപാട് ഇപ്പോൾ എവിടെപ്പോയെന്നും ആഭ്യന്തര മന്ത്രി ചോദിച്ചു.

പുതിയ ബിൽ ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഭരണനിർവഹണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണെന്ന് ഷാ അവകാശപ്പെട്ടു. പുതിയ ബില്ല് പ്രധാനമന്ത്രിക്കും എൻ ഡി എയുടെ മുഖ്യമന്ത്രിമാരുമടക്കം എല്ലാവർക്കും ബാധകമാണ്. കള്ളകേസെങ്കിൽ കോടതികൾ ഇടപെടില്ലേയെന്നും അമിത് ഷാ ചോദിച്ചു. ബില്ല് കൊണ്ടു വരാൻ സർക്കാരിന് അധികാരമില്ലേയെന്നും ചോദിച്ച ഷാ, ഇത് തടയാൻ നോക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നും അഭിപ്രായപ്പെട്ടു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അമിത് ഷാ പ്രതികരിച്ചു. ധൻകറിന്റെ രാജി ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്നും അനാവശ്യ അഭ്യൂഹങ്ങൾക്ക് പ്രസക്തിയില്ലെന്നും ഷാ അഭിപ്രായപ്പെട്ടു. ധൻകർ ഭരണഘടനാ പദവിയിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് അദ്ദേഹം പുകഴ്ത്തി. രാജ്യസഭാ അധ്യക്ഷൻ എന്ന നിലയിൽ ധൻകർ നടത്തിയ സേവനങ്ങൾ രാജ്യത്തിന് മുതൽക്കൂട്ടാണെന്നും, അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും ഷാ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രക്ക് വൻ ജനപങ്കാളിത്തം, ഇന്ത്യ സഖ്യം മുഖ്യമന്ത്രിമാരും നേതാക്കളും ഒന്നടങ്കം പങ്കെടുക്കാൻ തീരുമാനം അതേസമയം മന്ത്രിമാർ തടവിലാകുന്ന ബിൽ പരിഗണിക്കുന്ന ജെ പി സിയിൽ കോൺഗ്രസ് ചേർന്നേക്കില്ലെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ജെ പി സിയിൽ നിന്ന് കോൺഗ്രസ് വിട്ടു നിൽക്കാനാണ് സാധ്യതയെന്നാണ് ജയറാം രമേശ് അറിയിച്ചത്. നേരത്തെ തന്നെ ഈ വിഷയത്തിൽ ജെ പി സിയോട് സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തൃണമൂൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും.

ഇന്ത്യ സഖ്യം പൂർണ്ണമായി വിട്ടുനിന്നാൽ ജെ പി സിയിൽ എതിർപ്പ് ഉയരില്ലെന്ന് വരുമെന്നും അതിനാൽ പങ്കെടുത്ത് വിയോജിപ്പ് രേഖപ്പെടുത്തണമെന്നാണ് ഇടത് പാർട്ടികളുടെ നിലപാട്. പാർലമെന്റിൽ ബില്ലിനെ അതി ശക്തമായി എതിർത്തത് ടി എം സിയായിരുന്നു. ആം ആദ്മി പാർട്ടിയും ജെ പി സിയിൽ ഉണ്ടാകില്ലെന്ന നിലപാടിലാണ്. നേരത്തെ അമിത് ഷായുമായി പ്രതിപക്ഷം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ജെ പി സി രൂപീകരിക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാൽ, ഇത് ശരിയായ സമീപനമല്ലെന്നാണ് ടി എം സി നിലപാട്. സർക്കാർ ബില്ല് പാസാക്കാൻ ശ്രമിക്കുമ്പോൾ, അതിനെ എതിർക്കേണ്ടത് പ്രതിപക്ഷത്തിൻ്റെ കടമയാണെന്നും, അത്തരമൊരു സാഹചര്യത്തിൽ ജെ പി സി യുമായി സഹകരിക്കുന്നത് ബില്ലിന് നിയമസാധുത നൽകുന്നതിന് തുല്യമാകുമെന്ന അഭിപ്രായമാണ് ടി എം സി പങ്കുവയ്ക്കുന്നത്.
Naപ്രധാനമന്ത്രി, മുഖ്യമന്ത്രി, അല്ലെങ്കിൽ ഏതെങ്കിലും കേന്ദ്ര-സംസ്ഥാന മന്ത്രിമാർ 30 ദിവസത്തേക്ക് ജയിലിൽ കഴിയുകയാണെങ്കിൽ അവർക്ക് പദവി നഷ്ടമാകുന്നതാണ് അമിത് ഷാ സഭയിൽ അവതരിപ്പിച്ച പുതിയ ബില്ല്. കുറ്റകൃത്യത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് തുടർച്ചയായി 30 ദിവസത്തേക്ക് ജയിലിൽ കഴിയുകയാണെങ്കിൽ, 31-ാം ദിവസം അവർക്ക് പദവി നഷ്ടപ്പെടും.
നിയമം നിലവിൽ വന്നാൽ, കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നതിനു മുൻപേ തന്നെ പദവി നഷ്ടമാകുമെന്നതാണ് ബില്ലിന്റെ പ്രത്യേകത. ഇതുവരെ നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച്, ഒരു എം പിയോ എം എൽ എയോ രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കുന്ന ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അവരുടെ പദവി നഷ്ടമാകൂ. പുതിയ ബിൽ നിയമമായാൽ എളുപ്പത്തിൽ ബി ജെ പി ഇതര പാർട്ടികളുടെ ഭരണാധികാരികളെ ഭരണത്തിൽ നിന്നും മാറ്റാൻ കഴിയുമെന്നും ഇതാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമർശനം.