നാല് വയസുകാരിയെ അടക്കം തെരുവ് നായ ആക്രമിച്ചു ; കടിയേറ്റത് മൂന്നു പേർക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് തെരുവുനായയുടെ ആക്രമണം. നാലുവയസ്സുകാരി അടക്കം മൂന്നുപേർക്ക് കടിയേറ്റു.മംഗലപുരം പാട്ടത്തിൻകരയില്‍ തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം.

Advertisements

വീട്ടുമുറ്റത്ത് പല്ലുതേച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരി ദക്ഷിണയെയാണ് ആദ്യം തെരുവുനായ ആക്രമിച്ചത്. കുട്ടിക്ക് മുഖത്തും തലയിലും കെെയിലും കടിയേറ്റു. ഇതുകണ്ട് തടയാൻ ചെന്ന മുത്തച്ഛൻ ബാബു പിളളയ്ക്കും കടിയേറ്റു. അവിടെ നിന്നും ഓടിയ നായ അടത്തുളള കാവ് ക്ഷേത്രത്തിന് സമീപം വെച്ച്‌ രാജേഷ് എന്നയാളെയും കടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കല്ലൂർ പാലം ഭാഗത്തേക്ക് ഓടിയ തെരുവുനായ മറ്റുപലരെയും കടിച്ചതായും പരാതിയുണ്ട്. നാലുവയസ്സുകാരി ദക്ഷിണ, ബാബു പിള്ള, രാജേഷ് എന്നിവരെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Hot Topics

Related Articles