പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ഗ്യാസ് ക്രിമറ്റോറിയത്തിൽ തീ പടർന്ന് അപകടം. സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. പുതമൺ സ്വദേശി ജിജോ പുത്തൻപുരയ്ക്കലിനാണ് പൊള്ളലേറ്റത്.
Advertisements


ജിജോയുടെ അടുത്ത ബന്ധുവിന്റേതായിരുന്നു സംസ്കാരം. കർപ്പൂരം കത്തിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. വാതക ചോര്‍ച്ചയാണ് അപകട കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിശദീകരിച്ചു.

