ജമ്മുകശ്മീരില്‍ കനത്ത മഴ; വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ; നാലു പേർക്ക് ദാരുണാന്തും; നിരവധി പേർക്ക് പരിക്ക്

ജമ്മു: ജമ്മു കാശ്മീരിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ക്ഷേത്രത്തിലേക്കുള്ള യാത്ര നേരത്തെ നിർത്തിവച്ചിരുന്നു. 

Advertisements

ജമ്മുകശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഫോൺ – ഇന്റർനെറ്റ് ബന്ധം പലയിടത്തും താറുമാറായതായും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. സ്ഥിതി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ് അറിയിച്ചു. സ്ഥിതി അതീവ ഗുരുതരമാണെന്ന് ഒമര്‍ അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്.

Hot Topics

Related Articles