കോട്ടയം: ഞായറാഴ്ച ആരംഭിച്ച സിബിഎസ്ഇ ക്ലസ്റ്റർ XI ബാസ്‌ക്കറ്റ്‌ബോൾ ടൂർണ്ണമെന്റ് നാളെ ആഗസ്റ്റ് 27 ബുധനാഴ്ച വൈകുന്നേരം6.00 മണിക്ക് കോട്ടയം ലൂർദ് പബ്ലിക് സ്‌കൂൾ ബിഷപ്പ് ചാൾസ് ലെവീഞ്ഞ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സമാപിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും കോട്ടയം ചീഫ്. ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, റോഷ്‌നി എച്ച്.നിർവഹിക്കും. പ്രസ്തുത ചടങ്ങിൽ സ്‌കൂൾ മാനേജർ റവ. ഫാ. ജേക്കബ് വട്ടക്കാട്ട്, പ്രിൻസിപ്പൽ റവ.ഫാ. തോമസ് പാറത്താനം, സിബിഎസ്ഇ ഒബ്‌സർവർ കണ്ണൻ.പി, സ്‌കൂൾ ട്രസ്റ്റി സിജോ സൈമൺ, പിടിഎ പ്രസിഡന്റ് എസ് ഗോപകുമാർ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കും.




ലൂർദ് പബ്ലിക് സ്‌കൂൾ ബിഷപ്പ് ചാൾസ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ അണ്ടർ 19 ബോയ്‌സിൽ ലൂർദ് പബ്ലിക് സ്‌കൂൾ കോട്ടയം, ഡൽഹി പബ്ലിക് സ്‌കൂൾ അണ്ടർ 17 ബോയ്‌സിൽ എ. കെ. എം ചങ്ങനാശ്ശേരി, രാജഗിരി പബ്ലിക് സ്‌കൂൾ തിരുവാങ്കുളം, എസ് എച്ച് കിളിമല, ജ്യോതി നികേതൻ ആലപ്പി അണ്ടർ 14 ബോയ്‌സിൽ എ. കെ എം ചങ്ങനാശ്ശേരി, ജ്യോതി നികേതൻ ആലപ്പി, ബി. വി ഭവൻസ് കൊടുങ്ങല്ലൂർ, ടോക്ക് എച്ച് വൈറ്റില എന്നീ ടീമുകൾ സെമി ഫൈനലിലേക്ക് കടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ അണ്ടർ 19 ഗേൾസിൽ ലൂർദ് പബ്ലിക് സ്‌കൂൾ കോട്ടയം, എസ് എച്ച് കിളിമല, ക്രിസ്തുജയന്തി കാക്കനാട്, ചോയിസ് സ്‌കൂൾ തൃപ്പൂണിത്തറ അണ്ടർ 17 ഗേൾസിൽ രാജഗിരി കളമശ്ശേരി ജ്യോതി നികേതൻ ആലപ്പുഴ, അസീസി വിദ്യാനികേതൻ കാക്കനാട്, ഓക്‌സ്‌ഫോർഡ് സെന്റർ കരവല്ലൂർ അണ്ടർ 14 ഗേൾസിൽ ലൂർദ് പബ്ലിക് സ്‌കൂൾ കോട്ടയം രാജഗിരി കളമശ്ശേരി ജ്യോതിനികേതൻ ആലപ്പുഴ,ഭവൻസ് മുൻഷി തൃപ്പൂണിത്തറ എന്നീ ടീമുകൾ സെമി ഫൈനലിലേക്ക് കടന്നു.