കോട്ടയം നഗരസഭ 33 ആം വാർഡ് കുടുംബശ്രീ ഓണാഘോഷം നാളെ ആഗസ്റ്റ് 27 ന് നടക്കും. രാവിലെ എട്ടു മുതൽ കലാപരിപാടികൾ നടക്കും. രാവിലെ 10.30 ന് ഓണാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. നഗരസഭ അംഗം എബി കുന്നേപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും.
Advertisements