ധൈര്യമായി ഇനി രാത്രിയിലും നടക്കാം കളത്തിക്കടവ് ബണ്ട് റോഡിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നു; ലൈറ്റ് സ്ഥാപിക്കുന്നത് ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖിന്റെ ഫണ്ട് ഉപയോഗിച്ച്

കോട്ടയം: ധൈര്യമായി ഇനി രാത്രിയിലും നടക്കാം കളത്തിക്കടവ് ബണ്ട് റോഡിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചിലവഴിച്ച് കളത്തിക്കടവ് സായാന വിശ്രമ കേന്ദ്രത്തിലെ ബണ്ട് റോഡിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നത്.

Advertisements

രാവിലെയും വൈകുന്നേരവുമായി നിരവധി ആളുകളാണ് വിശ്രമത്തിനും പ്രഭാത സായാഹ്ന നടത്തത്തിനും ഇവിടെ എത്തുന്നത്. കൊടൂരാറിന്റെ തീരത്തുള്ള മനോഹരമായ ഈ സ്ഥലം കളത്തിക്കടവ് പാലത്തിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരങ്ങളിൽ ശക്തമായ കാറ്റും മനോഹരമായ പാടശേഖരവും കാഴ്ചയ്ക്ക് കുളിരേക്കുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകുന്നേരം 6:30 മണി കഴിഞ്ഞാൽ ഈ പ്രദേശത്ത് വെളിച്ചക്കുറവ് മൂലം ആളുകൾക്ക് കൂടുതൽ സമയം വന്നിരിക്കുവാനോ ചിലവിടാനോ പറ്റാത്ത സഹചര്യം ആണ് ഇപ്പോൾ ഉള്ളത്. 20 ലക്ഷം രൂപ ചിലവഴിച്ച് ബണ്ട് റോഡ് മുഴുവനും മനോഹരമായ എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിക്കുക പൂർണ്ണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലൈറ്റുകൾ വരുന്നതോടുകൂടി പ്രകാശ പൂരിതമാകും ഈ സ്ഥലം. രാത്രികാലങ്ങളിൽ വെളിച്ചം ഇല്ലാത്ത മൂലം നാട്ടുകാർക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇത് മനസ്സിലാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിക്ക് പൂർണ്ണമായി ചിലവാക്കുന്ന തുക പി.കെ വൈശാഖ് ഡിവിഷൻ ഫണ്ടിൽ നിന്നാണ് നൽകിയിരിക്കുന്നത്. പനച്ചിക്കാട് പഞ്ചായത്താണ് പദ്ധതി നടപ്പാക്കുക. പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽസിനാണ് നിർമ്മാണ ചുമതല. പദ്ധതി പൂർത്തീകരിക്കുന്നതോടുകൂടി ഈ പ്രദേശത്തെ ടൂറിസം സാധ്യത വർദ്ധിക്കുകയും ചെയ്യും.

Hot Topics

Related Articles