കൊച്ചിയില്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസ്; നടി ലക്ഷ്മി മേനോനെ പ്രതിചേര്‍ത്തു; നടി ഒളിവില്‍

കൊച്ചി: ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രമുഖ നടി ലക്ഷ്മി മേനോനെ പ്രതിചേര്‍ത്തു. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറില്‍ നടിയും ഉണ്ടായിരുന്നുവെന്നാണ് വിവരം. 

Advertisements

തട്ടിക്കൊണ്ടുപോകുന്നതിനിടെ നടി കാറിലുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ മൂന്ന് പേരെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ പ്രമുഖ നടിയുടെ സുഹൃത്താണ്. ബാനര്‍ജി റോഡിലെ ബാറില്‍ വെച്ചായിരുന്നു തര്‍ക്കം ഉണ്ടായത്. .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിന് ശേഷം കാറില്‍ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികള്‍ നോര്‍ത്ത് പാലത്തിന് സമീപം കാര്‍ വട്ടംവെച്ച് തടയുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ കാറില്‍ കയറ്റി പറവൂര്‍ ഭാഗത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചെന്നാണ് കേസ്. സംഭവത്തില്‍ മിഥുന്‍, അനീഷ്, സോനാമോള്‍ എന്നിവരെ തിങ്കളാഴ്ച്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles