ലക്ഷ്യം 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമവും സംരക്ഷണവും; സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു. 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷൻ. ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ചംഗ കമ്മീഷനാണ് നിലവിൽ വന്നത്. മുൻ രാജ്യസഭാംഗം അഡ്വ കെ സോമപ്രസാദ് ആണ് കമ്മീഷൻ ചെയർപേഴ്സൺ. 

Advertisements

അമരവിള രാമകൃഷ്ണൻ, കെ എൻ കെ നമ്പൂതിരി, ഇ എം രാധ, പ്രൊഫസർ ലോപ്പസ് മാത്യു എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മീഷൻ അംഗങ്ങളുടെ നിയമന കാലാവധി മൂന്ന് വർഷമായിരിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെയർപേഴ്സണ് ഗവൺമെൻറ് സെക്രട്ടറിയുടെ പദവി ഉണ്ടാകും. കമ്മീഷൻ സെക്രട്ടറി, രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ എന്നീ തസ്തികകളിലും നിയമനം ഉണ്ടാകും. അർദ്ധ ജുഡീഷ്യൽ പദവിയുള്ള കമ്മീഷന്റെ പ്രവർത്തനം മറ്റ് കമ്മീഷനുകൾക്ക് സമാനമായിരിക്കും.

Hot Topics

Related Articles