സ്‌കൂളമ്മക്കൊരു ഓണപ്പുടവ പദ്ധതി ജില്ലാതല ഉദ്ഘാടനം നടന്നു; ഉദ്ഘാടനം നടത്തിയത് പാമ്പാടി വെള്ളൂർ ഗവ.എൽ.പി സ്‌കൂളിൽ

കോട്ടയം: വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയായ പള്ളിക്കൂടം ടി വിയുടെ നേതൃത്വത്തിലുള്ള സ്‌കൂളമ്മക്കൊരു ഓണപ്പുടവ പദ്ധതി ജില്ലാതല ഉദ്ഘാടനം പാമ്പാടി വെള്ളൂർ ഗവ.എൽ പി സ്‌കൂളിൽ നടന്നു. ഓണാഘോഷത്തോടനുബന്ധിച്ച് സ്‌കൂളിലെ പാചക തൊഴിലാളികളെ ആദരിക്കുന്ന പരിപാടിയാണ് സ്‌കൂളമ്മക്കൊരു ഓണപ്പുടവ.

Advertisements

ഏതു തൊഴിലിനെയും ആ തൊഴിൽ എടുക്കുന്നവരെയും ബഹുമാനിക്കാനും സ്‌നേഹിക്കാനും പുതുതലമുറയ്ക്ക് കഴിയണം.
എല്ലാ ജനവിഭാഗങ്ങളെയും സമഭാവനയിൽ കാണുവാനും അവർക്ക് കഴിയണമെന്ന സന്ദേശമാണ് ഈ പദ്ധതിയിലൂടെ മുന്നോട്ടേക്ക് വയ്ക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ് പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർ കെ ജെ പ്രസാദ് മുഖ്യ പ്രഭാഷണവും ആദരവും നടത്തി. ഹെഡ്മിസ്ട്രസ്സ് ദീപ സി ദിവാകരൻ, വാർഡ് മെമ്പർ സെബാസ്റ്റ്യൻ ജോസഫ്, പിറ്റിഎ പ്രസിഡന്റ് ഷൈൻ പിറ്റി, അദ്ധ്യാപകൻ ജിജോ ജോർജ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles