മുട്ടമ്പലത്ത് സ്‌കൈ ലൈൻ പാം മെഡോ വില്ലയിൽ നിന്നും 50 പവൻ കവർന്ന സംഭവം; മാങ്ങാനം ആയുഷ് മന്ത്ര വെൽനെസ് ക്ലിനിക്കിലെയും മോഷണം; പ്രതി പിടിയിൽ; പിടിയിലായത് മധ്യപ്രദേശിലെ ക്രിമിനൽ

കോട്ടയം: മുട്ടമ്പത്ത് സ്‌കൈ ലൈൻ പാം മെഡോ വില്ലയിൽ നിന്നും 50 പവൻ സ്വർണം കവരുകയും, മാങ്ങാനം ആയുഷ് മന്ത്ര വെൽനെസ് ക്ലിനിക്കിൽ മോഷണം നടത്തുകയും ചെയ്ത കേസിൽ മധ്യപ്രദേശിലെ വൻ മോഷണ സംഘാംഗമായ പ്രതി പിടിയിൽ. മധ്യപ്രദേശിലെ ഥാർ ജില്ലയിൽ, ഗാന്ധ്വാനി താലൂക്കിൽ ജെംദാ ഗ്രാമത്തിൽ മഹേഷ് എന്നു വിളിക്കുന്ന ഗുരു സജ(41) നെയാണ് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Advertisements

ആഗസ്റ്റ് ഒൻപതിനു വെളുപ്പിന് 2.00 മണിക്കും 6.30 മണിക്കും ഇടയിലുള്ള സമയം മുട്ടമ്പലം വില്ലേജിൽ മാങ്ങാനം സ്‌കൈലൈൻ പാം മെഡോ വില്ല നമ്പർ 21 ലും മാങ്ങാനം പുതുപ്പള്ളി റോഡരികിൽ പ്രവർത്തിക്കുന്ന ആയുഷ് മന്ത്ര വെൽനെസ് ക്ലിനിക്കിലുമാണ് മോഷണം നടത്തിയത്. വില്ലയുടെ മുൻവശം വാതിലിന്റെ പൂട്ട് പൊളിച്ച് വില്ലയ്ക്ക് അകത്ത് കയറി കിടപ്പമുറിയിൽ ഉണ്ടായിരുന്ന ഇരുമ്പ് അലമാരയുടെ പൂട്ട് പൊളിച്ച് സേഫിൽ സൂക്ഷിച്ചിരുന്ന വിവിധ ഫാഷനുകളിൽ ഉള്ള മാലകൾ, നെക്ലേസുകൾ, വളകൾ, മോതിരങ്ങൾ, കമ്മലുകൾ ഉൾപ്പെടെ 36 ലക്ഷം രൂപ വിലവരുന്ന അമ്പതേമുക്കാൽ പവൻ സ്വർണ്ണാഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ഡിവൈഎസ്പി അനീഷ് കെ ജി യുടെയും ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെയും നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽഹമീദിന്റെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും ഈസ്റ്റ് പോലീസും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെപ്പറ്റി കൃത്യമായ സൂചന ലഭിച്ച ശേഷം എസ്.ഐ അഖിൽ വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിൽ നിന്നും സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ നോർത്ത് ഇന്ത്യൻ സ്വദേശികളാണ് മോഷണം ചെയ്തത് എന്ന നിഗമനത്തിലാണ് പൊലീസ് സംഘം അന്വേഷണം നടത്തിയിപരുന്നത്. സമാന സ്വഭാവമുള്ള സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുകയും 2016 ൽ കർണാടകയിൽ രാമദുർഗ സ്റ്റേഷനിൽ നടന്ന സമാന സ്വഭാവമുള്ള കേസിലെ പ്രതികളെക്കുറിച്ച് അന്വേഷിക്കുകയും പൊലീസ് ചെയ്തു. ഇതേ തുടർന്നാണ് പ്രതി ഗുരു സജ്ജനിലേക്ക് പോലീസ് എത്തിച്ചേർന്നത്.

ക്രിമിനൽ സ്വഭാവമുള്ള വരും പോലീസിനോട് നേർക്കുനേർ സംഘടനത്തിൽ ഏർപ്പെടുന്നവരും താമസിക്കുന്ന പ്രദേശമായ മധ്യപ്രദേശിലെ ജെംദാ വനപ്രദേശത്ത് താമസിക്കുന്ന പ്രതിയെ അവിടെ ചെന്ന് അറസ്റ്റ് ചെയ്യുക എന്നത് ദുഷ്‌കരമായ കാര്യമായിരുന്നു. അന്വേഷണത്തിൽ ഗുരു സജ്ജൻ ഇവിടെ ഇല്ലെന്നും ഗുജറാത്തിൽ ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നതൊന്നും മനസ്സിലാക്കിയ പോലീസ് സംഘം ഗുജറാത്തിലേക്ക് തിരിച്ചു. ഗുജറാത്തിൽ പ്രതി ജോലിചെയ്യുന്ന കമ്പനിക്ക് സമീപം കുടുംബമായി താമസിക്കുകയായിരുന്നു വിശദമായ അന്വേഷണത്തിൽ താമസസ്ഥലം കണ്ടെത്തി അതിസാഹസികമായാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്.

2016 ൽ കർണാടകയിൽ സ്വർണം മോഷ്ടിച്ച കേസിലും ട്രഷറി ആക്രമിച്ച് പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ മോഷ്ടിച്ച കേസിലും ഇയാൾ പിടിക്കപ്പെട്ടിട്ടുണ്ട്. ഈ കേസിൽ വാറണ്ട് നിലവിലുമുണ്ട്. 2023 ൽ ആലപ്പുഴയിലും കോട്ടയത്ത് മോഷണം നടന്നതിന് അടുത്ത ദിവസങ്ങളിൽ തൃശ്ശൂരിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. കോട്ടയം ജില്ല ഫിംഗർപ്രിന്റ് ബ്യൂറോ സംഭവസ്ഥലത്തു നിന്നും കണ്ടെടുത്ത പ്രതിയുടെ ഫിംഗർപ്രിന്റ് പ്രതിയിലേക്ക് എത്തുന്നതിൽ ഏറെ സഹായകരമായി. ഇയാൾക്കൊപ്പം ഉള്ള മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം നടന്നു വരുന്നുണ്ട്.

Hot Topics

Related Articles