വാകത്താനത്ത് പള്ളിയിൽ നിന്നും മോഷണം; സ്വർണവും പൂജാപാത്രങ്ങളും മോഷണം ചെയ്ത കേസിൽ പ്രതി പിടിയിൽ; പിടിയിലായത് ഏറ്റുമാനൂർ, തമിഴ്‌നാട് സ്വദേശികൾ

കോട്ടയം: വാകത്താനത്ത് പള്ളിയിൽ നിന്നും സ്വർണവും പൂജാപാത്രങ്ങളും മോഷണം നടത്തിയ കേസിൽ മൂന്നു പ്രതികൾ പിടിയിൽ. തമിഴ്‌നാട് തിരുനൽവേലി തെങ്കാശി വിശ്വനാഥൻ കോവിൽ സ്ട്രീറ്റിൽ ലക്ഷ്മിഭവനിൽ വസന്തകുമാർ (54), ഏറ്റുമാനൂർ പേരൂർ അമ്പലം കോളനി ഭാഗത്ത് പുട്ടത്തങ്കൽ വീട്ടിൽ വി.എസ് ശശി (71) , അതിരമ്പുഴ പേമലമുകളിൽ ഉദയകുമാർ (61) എന്നിവരെയാണ് വാകത്താനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പി.ബി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജൂൺ 28 ന് രാത്രി 11 നും പുലർച്ചെ 3.30നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. വാകത്താനം തൃക്കോതമംഗലം സെന്റ് ജെയിംസ് ഓർത്തഡോക്‌സ് പള്ളിയുടെ ഓഫിസ് മുറിയും വികാരിയുടെ മുറിയും കുത്തിത്തുറന്നാണ് പ്രതി മോഷണം നടത്തിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ എം.കെ അനിൽകുമാർ, എ.എസ്.ഐ കെ.സി അനീഷ്, സിവിൽ പൊലീസ് ഓഫിസർ ഷാനൂപ്, സിവിൽ പൊലീസ് ഓഫിസർ സജി, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങളായ സിവിൽ പൊലീസ് ഓഫിസർ നിതിൻ പി.ചെറിയാൻ, സിവിൽ പൊലീസ് ഓഫിസർ സലമോൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisements

Hot Topics

Related Articles