ഗുരേസ് സെക്ടറിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ വധിച്ച് സൈന്യം ; പ്രദേശത്ത് തിരച്ചിൽ

ദില്ലി: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിൽ നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വെടിവച്ചു കൊന്നു. സുരക്ഷാ സേന മേഖലയിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ്. വലിയ ആയുധശേഖരവുമായാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതെന്നും അഞ്ചോളം ഭീകരർ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം സംശയിക്കുന്നുണ്ട്. 

Advertisements

ഇന്ന് പുലർച്ചെയാണ് മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെയായതോടെ ഇന്ത്യൻ സൈന്യം തെരച്ചിൽ നടത്തി 2 ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഈ മാസം ആദ്യം നടന്ന ഓപ്പറേഷൻ അഖലിൽ ആറ് ഭീകരരെയാണ് ദിവസങ്ങളോളം നീണ്ട ഏറ്റുമുട്ടലിൽ സൈന്യം വധിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവർ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് പ്രവർത്തകരാണ് കൊല്ലപ്പെട്ടവരെന്നാണ് സൈന്യം വ്യക്തമാക്കിയത്. 26 ഇന്ത്യാക്കാർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം ഈ സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles