ചെന്നൈ: തമിഴ് നടന്‍ ചിമ്പുവിന്റെ അച്ഛനും നടനും സംവിധായകനുമായ ടി.രാജേന്ദര്‍ സഞ്ചരിച്ച കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യാചകന്‍ മരിച്ചു. മുനുസ്വാമി (70) എന്നയാളാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ശെല്‍വത്തെ പാണ്ടിബസാര്‍ പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടു.
Advertisements
ചെന്നൈ തേനാംപേട്ടിലെ ഇളങ്കോവന്‍ റോഡില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. രാജേന്ദറും കുടുംബാംഗങ്ങളും കാറിലുണ്ടായിരുന്നു. റോഡിലെ വളവ് തിരിയുന്നതിനിടെ മുട്ടിലിഴഞ്ഞു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച മുനുസ്വാമിയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയായിരുന്നു.