പരീക്ഷ ജയിച്ചതിന് അച്ഛന്‍ വാങ്ങി നല്‍കിയ സൈക്കിളില്‍ പാഞ്ഞപ്പോള്‍ നിയന്ത്രണം നഷ്ടമായി; സൈക്കിള്‍ ഇടിച്ച് തെറിപ്പിച്ച് ബൈക്ക്, സൈക്കിളിന് മുകളില്‍ കയറിയിറങ്ങി കെഎസ്ആര്‍ടിസി ബസ്; അത്ഭുതകരമായ രക്ഷപ്പെട്ട ബാലന്റെ വീഡിയോ വൈറല്‍; വീഡിയോ കാണാം

തളിപ്പറമ്പ്: അച്ഛന്‍ സമ്മാനമായി വാങ്ങി നല്‍കിയ സൈക്കിളില്‍ സംസ്ഥാന പാതയിലേക്ക് കയറിയ കുട്ടി വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കുറുമാത്തൂര്‍ പഞ്ചായത്തിലെ താഴെ ചൊറുക്കളയില്‍ 20ന് വൈകിട്ട് 4.30 ഓടെയാണ് അവിശ്വസനീയമായ അപകടം നടന്നത്.

Advertisements

താഴെ ചൊറുക്കള പെട്രോള്‍ പമ്പിന് സമീപം ഇറക്കമുള്ള റോഡില്‍നിന്നു തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിലേക്ക് സൈക്കിളില്‍ വരികയായിരുന്നു കുട്ടി. എല്‍എസ്എസ് പരീക്ഷ ജയിച്ചതിന് പിതാവ് വാങ്ങി നല്‍കിയ സൈക്കിളുമായി കൂട്ടുകാരനൊപ്പം എത്തിയപ്പോള്‍ ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് സൈക്കിള്‍ കയറുകയായിരുന്നു. ഈ സമയം പാതയിലൂടെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് സൈക്കിളിനൊപ്പം റോഡിലേക്ക് തെറിച്ചുവീണു. ബൈക്കിന് പിന്നാലെ പാഞ്ഞുവന്ന കെഎസ്ആര്‍ടിസി ബസിന് തൊട്ടുമുന്‍പില്‍ തെറിച്ച് വീണ കുട്ടി പലതവണ ഉരുണ്ട് റോഡിന്റെ മറുഭാഗത്തേക്ക് വീണു. സൈക്കിളിന് മുകളിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനു സമീപത്തുള്ള വീട്ടിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. തൊട്ടുപിന്നാലെ വന്ന കാര്‍ അപകടം കണ്ട് നിര്‍ത്തി. യാത്രക്കാരും സമീപത്തുള്ള നാട്ടുകാരും ഓടിയെത്തിയെങ്കിലും തനിക്ക് ഒന്നും പറ്റിയില്ലെന്ന് കുട്ടി പറഞ്ഞതോടെ ഏവര്‍ക്കും ആശ്വാസമായി. വിരലിന് ചെറിയ പരുക്കേറ്റ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി.

Hot Topics

Related Articles