കോട്ടയം: തനിക്കു കറുപ്പ് നിറമാണെന്ന മുന്‍മന്ത്രി എം.എം.മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ രംഗത്ത്. ‘ഈയിടെ എം.എം.മണി പറഞ്ഞു എനിക്ക് കറുപ്പ് നിറമാണെന്ന്. അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ. നല്ല കൃത്യമാണ്. ഇതുപോലുള്ള പാഴ്വാക്ക് പറയുന്നവരുണ്ട്. നമ്മള് അവരെ അവഗണിക്കുക.’- തിരുവഞ്ചൂര്‍ പറഞ്ഞു.
അഞ്ചേരി ബേബി വധക്കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് എം.എം.മണി വിവാദ പരാമര്‍ശം നടത്തിയത്. തിരുവഞ്ചൂര്‍ വഞ്ചകനാണെന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും എം.എം.മണി ആരോപിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കെ റെയില്‍ പദ്ധതി സംബന്ധിച്ച് വലിയ തര്‍ക്കങ്ങളും വിവാദങ്ങളും ആളിക്കത്തുമ്പോള്‍ ആണ് സര്‍ക്കാരിലെ മന്ത്രി കൂടിയായ സജി ചെറിയാനെതിരെ ഗുരുതര ആരോപണങ്ങളുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്തുവന്നത്. മന്ത്രി സജി ചെറിയാന് വേണ്ടി കേറി പദ്ധതിയുടെ അലൈന്മെന്റ് മാറ്റം വരുത്തിയതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.