മനാമ: ബഹറൈനെതിരേയുള്ള സൗഹൃദ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 2-1 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യയുടെ ടച്ചോടെയായിരുന്നു മത്സരം തുടങ്ങിയത്. ആദ്യ പകുതിയില്‍ ബഹറൈന്‍ ഇന്ത്യന്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി അക്രമം നടത്തിക്കൊണ്ടിരുന്നു. കിട്ടുന്ന അവസരത്തിലെല്ലാം ഇന്ത്യ ബഹറൈന്‍ ഗോള്‍ മുഖത്ത് കൗണ്ടര്‍ അറ്റാക്കും നടത്തി. പക്ഷെ ഇന്ത്യയുടെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കുറവായിരുന്നു. നിരന്തരമായി ബഹറൈന്‍ നടത്തിയ മുന്നേറ്റം ഒടുവില്‍ വിജയം കണ്ടു.
കളിയുടെ തുടക്കത്തിലെ ബഹ്‌റിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല, ഏഴാം മിനിറ്റില്‍ പെനല്‍റ്റി ബോക്‌സില്‍ വെച്ച് ഇന്ത്യയുടെ പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്റെ കൈയില്‍ പന്ത് തട്ടിയതിനാണ് ബഹ്‌റിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. എന്നാല്‍ ബഹ്‌റിന്റെ പെനല്‍റ്റി നായകന്‍ ഗുര്‍പ്രീത് സിംഗ് സന്ധു തടുത്തിട്ട് ഇന്ത്യയുടെ രക്ഷനായി.പതിനാറാം മിനിറ്റില്‍ ബഹ്‌റിന്‍ താരം മഹ്‌റൂണിന്റെ ഷോട്ട് ഇന്ത്യയുടെ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിനെട്ടാം മിനിറ്റിലാണ് ഇന്ത്യ മത്സരത്തില്‍ ആദ്യമായി ബഹ്‌റിന്‍ ഗോളഅ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചത്. അന്‍വര്‍ അലിയുടെ പാസില്‍ നിന്ന് ഡാനിഷ് സിദ്ദിഖി തൊടുത്ത ഹെഡ്ഡര്‍ പക്ഷെ ലക്ഷ്യം കാണാതെ പോയി. രണ്ടാം പകുതിയില്‍ സമനില ഗോള്‍ കണ്ടെത്തിയശേഷവും ബഹ്‌റിന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചു നില്‍ക്കാനാണ് ഇന്ത്യ കൂടുതല്‍ സമയവും ശ്രമിച്ചത്.
37-ാം മിനുട്ടില്‍ മുഹമ്മദല്‍ ഹര്‍ദാനിലൂടെ ബഹ്റൈന്‍ ലീഡ് നേടി. ആദ്യ പകുതിയുടെ ഇടവേളയില്‍ ഇന്ത്യ ഒരു ഗോളിന് പിറകിലായിരുന്നു.രണ്ടാം പകുതിയില്‍ സമനില ഗോളിനായി ഇറങ്ങിയ ഇന്ത്യ 59-ാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. സുന്ദരമായൊരു ഹെഡറിലൂടെ രാഹുല്‍ ബേക്കയാണ് ഇന്ത്യക്ക് സമനില ഗോള്‍ സമ്മാനിച്ചത്. സമനില നേടിയതോടെ ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുത്തു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും 88-ാം മിനുട്ടില്‍ ബഹറൈന്‍ രണ്ടാം ഗോളും നേടി. മുഹമ്മദല്‍ ഹുമൈദാനായിരുന്നു ബഹറൈന് വേണ്ടി ഗോള്‍ നേടിയത്.മലയാളി താരം വി.പി സുഹൈര്‍ ആദ്യ ഇലവനില്‍ ഇടം നേടിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഹോര്‍മിപാം, പി.എസ് ഗില്‍ എന്നിവര്‍ ബെഞ്ചിലായിരുന്നു. 26ന് ബലാറസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.