സ്വകാര്യ ബസ് പണിമുടക്കിനെ നേരിടാന്‍ ക്രമീകരണവുമായി കെഎസ്ആര്‍ടിസി; മുഴുവന്‍ ബസുകളും സര്‍വീസ് നടത്തും; ആശുപത്രി, എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍ എന്നിവടങ്ങളിലേക്ക് പ്രത്യേക സര്‍വീസ്

തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്കിനെ നേരിടാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കി സര്‍ക്കാര്‍. യൂണിറ്റുകളിലെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്നാണ് നിര്‍ദേശം. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. ബസ് ഉടമകളുടെ നഷ്ടം സര്‍ക്കാരിന് വ്യക്തമാണെങ്കിലും നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ സമയം വേണമെന്ന നിലപാടിലാണ് ഗതാഗത മന്ത്രി ആന്റണി രാജു.

Advertisements

ആശുപത്രി, എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍ എന്നിവടങ്ങളിലേക്ക് കെഎസ്ആര്‍ടിസി പ്രത്യക സര്‍വീസ് നടത്തും. ജീവനക്കാര്‍ അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ സ്വകാര്യ ബസുടമകളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടായാല്‍ പോലീസിന്റെ സഹായം തേടണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആവശ്യമെങ്കില്‍ ചില റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. എല്ലാ ജനറല്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍മാരും സര്‍പ്രൈസ് സ്‌ക്വാഡ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരും കാര്യക്ഷമമായി ബസ് പരിശോധന നടത്താനും യാത്രക്കാര്‍ക്ക് സൗകര്യമായ രീതിയില്‍ ഷെഡ്യൂളുകള്‍ ക്രമീകരിക്കാനും നിര്‍ദേശം നല്‍കി. യൂണിറ്റ് കേന്ദ്രീകരിച്ച് സര്‍വീസ് ഓപ്പറേഷന്‍ മേല്‍നോട്ടം വഹിക്കുന്നതിന് യൂണിറ്റ് അധികാരികളെയും ദീര്‍ഘദൂര സര്‍വീസുകള്‍ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ മേഖലാ എക്‌സിക്യൂട്ടിവ് ഡറക്ടര്‍മാര്‍ക്കും നിര്‍ദേശമുണ്ട്.

മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപയാക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. നിരവധി തവണ ചര്‍ച്ച നടന്നെങ്കിലും മന്ത്രിയില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെന്നാണ് ബസുടമകള്‍ ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് സമരം.

Hot Topics

Related Articles