ആലപ്പുഴ : ചരിത്ര പ്രസിദ്ധമായ നീരേറ്റുപുറം പമ്പാ ജലമേള കുട്ടനാടിന്റെ പൈതൃകമാണെന്ന് ആന്റോ ആന്റണി എംപി. നീരേറ്റുപുറം ജലമേളയുടെ മുന്നോടിയായുള്ള പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രധാന ജലമേളകളുടെ ഒരു എകീകരണം ഉണ്ടാകണമെന്നും ജലമേളകളെ കായിക ഇനമായി പ്രഖ്യാപിച്ചു എല്ലാ വള്ളംകളിയ്ക്കും ഗ്രാന്റ് അനുവദിച്ച് സംഘടകര്‍ക്ക് ഉണ്ടാക്കുന്ന സാമ്പത്തിക ഭാരം ലഘുകരിക്കണമെന്നും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പദ്ധതികളും പരിപാടികളും മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്നും എംപി പറഞ്ഞു. ജലോത്സവ സമിതി ചെയര്മാന് റെജി ഏബ്രഹാം തൈകടവില് അധ്യക്ഷത വഹിച്ചു. ആര്‍സി ട്രസ്റ്റ് ചെയര്മാന് റെജി ചെറിയാന് മുഖ്യപ്രഭാഷണം നടത്തി. ആനന്ദന് നമ്പൂതിരി പട്ടമന, ഫാ. ജോഷ്യാ ജോണ്‍, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേണുഗോപാല്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അനു, ജനറല്‍ സെക്രട്ടറി പ്രകാശ് പനവേലി, വറുഗീസ് മാമ്മന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഗ്രേയിസി അലക്സാണ്ടര്‍, സൂസമ്മ പൗലോസ്, ട്രഷറർ ജഗന് തോമസ്, പബ്ലിസിറ്റി കണ്‍വീനര്‍ പി.റ്റി പ്രകാശ്, അനില്‍ വെറ്റിലക്കണ്ടം, ബോസ് പാട്ടത്തില്‍, എ.വി കുര്യന്, ഈ.കെ. തങ്കപ്പന് എം.ബി. നൈനാന്, രാജേഷ് നീരേറ്റുപുറം, കെ.കെ. രാജു, വറുഗീസ് കോലത്തുപറമ്പില്‍, സാനു കല്ലുപുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ജലമേളകള്‍ കുട്ടനാടിന്റെ പൈതൃകം : ആന്റോ ആന്റണി എംപി
