കോതമംഗലം: ഊന്നുകല്ലിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വേങ്ങൂർ സ്വദേശിനി ശാന്തയെ ചുറ്റികവെച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി അടിമാലി സ്വദേശി രാജേഷ് കുറ്റസമ്മതം നടത്തിയതായി അന്വേഷണ സംഘം.കൃത്യം നടത്തിയതില്‍ മറ്റാർക്കും പങ്കില്ലെന്നും പ്രതി മൊഴി നല്‍കി.
മൂന്നുനാലു മാസം മുൻപാണ് രാജേഷ് ശാന്തയെ പരിചയപ്പെട്ടത്. അടുപ്പം പിന്നീട് ബന്ധത്തിലേക്ക് വളർന്നു. ശാന്തയുടെ സ്വർണാഭരണം കൈക്കലാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ശാന്തയെ തെറ്റിദ്ധരിപ്പിച്ചാണ് വീട്ടില്‍നിന്നു കൊണ്ടുവന്നതെന്നും പ്രതി മൊഴി നല്‍കി. മൊഴി പോലീസ് തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും കൂടുതല്‍ വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
18-ന് രാത്രിയിലാണ് ഊന്നുകല്ലിലെ ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍വെച്ച് കൃത്യം നടത്തിയത്. പകല്‍ കാറില്‍ ഇവിടെ എത്തിയെങ്കിലും വീടിനുസമീപം ആളുകളെ കണ്ട് മടങ്ങി രാത്രിയോടെ തിരിച്ചെത്തുകയായിരുന്നു. ശാന്തയെ കൊലപ്പെടുത്തി മൃതദേഹം മാലിന്യസംഭരണിയിലേക്ക് തള്ളിയിട്ട ശേഷം കാറില്‍ മടങ്ങി. വസ്ത്രങ്ങള്‍ സമീപത്തെ തോട്ടില്‍ ഒഴുക്കിക്കളഞ്ഞതായാണ് പ്രതിയുടെ മൊഴി.
ശാന്തയുടെ മൊബൈല്‍ ഫോണും ബാഗും കോതമംഗലം കുരൂർത്തോട്ടിലും എറിഞ്ഞുകളഞ്ഞു. കോതമംഗലത്തെ ഹോട്ടല്‍ തൊഴിലാളിയായ രാജേഷ് സംഭവത്തിനുശേഷം ഹോട്ടലിലേക്കു വന്ന് പോകുമ്ബോള്‍ കൊല നടത്തിയ വീടും പരിസരവും ശ്രദ്ധിക്കാറുണ്ടായിരുന്നു. 23-നു വരുമ്ബോള്‍ വീട്ടില്‍ പോലീസ് വാഹനവും ആള്‍ക്കൂട്ടവും കണ്ടതോടെ മുങ്ങി. കാർ കോതമംഗലത്തെ കടയില്‍ സീറ്റ് കവർ മാറ്റാൻ ഏല്‍പ്പിച്ച ശേഷം എറണാകുളം പള്ളുരുത്തിയിലെ ബന്ധുവീട്ടിലേക്കാണ് പോയത്. അവിടെ നിന്ന് ഗുരുവായൂർ, ഉടുപ്പി, ബെംഗളൂരു എന്നിവിടങ്ങളില്‍ പോയി ബുധനാഴ്ച വൈകീട്ട് എറണാകുളത്ത് തിരിച്ചെത്തിയപ്പോഴാണ് കുറുപ്പംപടി പോലീസിന്റെ വലയിലായത്.
രാത്രിയോടെ ഊന്നുകല്‍ സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ചോദ്യംചെയ്തു. വ്യാഴാഴ്ച പ്രാഥമിക തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.