വെൽഫെയർ പാർട്ടി മഹാത്മാ അയ്യൻകാളി ജന്മദിനത്തിൽ സാമൂഹ്യനീതി സമ്മേളനം നടത്തി

കോട്ടയം : വെൽഫെയർ പാർട്ടി ചിങ്ങവനം യൂണിറ്റിന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളി ജന്മദിനത്തിൽ സാമൂഹ്യനീതി സമ്മേളനം സംഘ ടിപ്പിച്ചു. വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് കെ കെ എം സാദിഖ്‌ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. ഈ സമ്മേളനത്തിൽ നാഷണൽ ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ ജോസ് ചെങ്ങളത്ത്, എ കെ സി എച്ച് എം എസ് കോട്ടയം യൂണിയൻ അംഗം രാജു കെ, ഇ എൽ എഫ് സംസ്ഥാന കോർഡിനേറ്റർ പി തങ്കച്ചൻ. ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് അനന്യ പി ആർ, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് സമാപനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് പി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് പി റ്റി സ്വാഗതവും മണ്ഡലം ട്രഷറർ ദീപ രതീഷ് നന്ദിയും അറിയിച്ചു.

Advertisements

Hot Topics

Related Articles