മരണമുഖത്ത് നിന്ന് തലനാരിഴ പിടിച്ച് ജീവിതത്തിലേയ്ക്ക് ! മരണം മുന്നിൽക്കണ്ട ബാലന്റെ രക്ഷപെടൽ വീഡിയോ വൈറലായി ; വീഡിയോ കാണാം

കണ്ണൂർ : കെ.എസ്.ആർ.ടി.സി ബസിന് മുന്നിലെ മരണ മുനമ്പിൽ നിന്ന് , ജീവിതത്തിലേയ്ക്ക് റോഡ് മുറിച്ച് കടന്നു പോയ ഒരു കുട്ടിയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. തിരക്കേറിയ റോഡിലേക്ക് സൈക്കിള്‍ ഓടിച്ച്‌ കയറിയ കുട്ടി ദാരുണമായ മരണമുഖത്ത് നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വിഡിയോ വൈറലാകുകയാണ്.

Advertisements

സംസ്ഥന പാതയിലേക്ക് സൈക്കിളുമായി ഇറങ്ങി , സൈക്കിള്‍ ബൈക്കുമായി കൂട്ടിയിടിച്ചശേഷം, പാഞ്ഞുവരുന്ന കെഎസ്‌ആര്‍ടിസി ബസിന് മുന്‍പില്‍പ്പെടാതെ കുട്ടി റോഡിന് എതിര്‍ ഭാഗത്തേക്ക് തെറിച്ചുപോകുകയായിരുന്നു. ഈ വീഡിയോ പുറത്ത് വന്നതോടെ കുട്ടിയുടെ രക്ഷപെടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറുമാത്തൂര്‍ പഞ്ചായത്തിലെ താഴെ ചൊറുക്കളയില്‍ 20ന് വൈകിട്ട് 4.30 ഓടെയാണ് അവിശ്വസനീയമായ അപകടം നടന്നത്. താഴെ ചൊറുക്കള പെട്രോള്‍ പമ്പിന് സമീപം ഇറക്കമുള്ള റോഡില്‍‍നിന്നു തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിലേക്ക് സൈക്കിളില്‍ വന്ന കുട്ടി സംസ്ഥാനപാതയിലൂടെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച്‌ സൈക്കിളിനൊപ്പം റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബൈക്കിന് പിന്നാലെ പാഞ്ഞുവന്ന കെഎസ്‌ആര്‍ടിസി ബസിന് തൊട്ടുമുന്‍പില്‍ തെറിച്ച്‌ വീണ കുട്ടി പലതവണ ഉരുണ്ട് റോഡിന്റെ മറുഭാഗത്തേക്ക് വീണു.

Hot Topics

Related Articles