കളിയരങ്ങ് കോട്ടയം രണ്ടാമത് അഭിനേത്രി കൂടിയാട്ട മഹോത്സവം ആഗസ്റ്റ് 29 മുതൽ സെപ്‌തംബർ 2 വരെ

കോട്ടയം : കളിയരങ്ങ് കോട്ടയം രണ്ടാമത് അഭിനേത്രി കൂടിയാട്ട മഹോത്സവം ആഗസ്റ്റ് 29 മുതൽ സെപ്‌തംബർ 2 വരെ കോട്ടയത്ത് നടക്കും.ഭാരതീയ സംസ്കൃത നാടകാഭിനയ പാരമ്പര്യത്തിന്റെ കേരളീയ മാതൃകയായ കൂത്ത് – കൂടിയാട്ടങ്ങളിലെ സ്ത്രീ വിഭാഗത്തെ മുൻനിർത്തി വിഭാവനം ചെയ്‌തിട്ടുള്ളതാണ് അഭിനേത്രി കൂടിയാട്ട മഹോത്സവം.

Advertisements

കഴിഞ്ഞ വർഷം തൃശൂരിൽ വച്ച് നടന്ന പഞ്ചകന്യാ രംഗാവതരണ മഹോത്സവത്തിൻ്റെ തുടർച്ചയായി, ഇത്തവണ കോട്ടയം കളിയരങ്ങുമായി ചേർന്ന് കോട്ടയത്ത് തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ വച്ച് 2025 ആഗസ്റ്റ് 29, 30, 31 സെപ്‌തംബർ 1, 2 എന്നീ തിയ്യതികളിലായി പഞ്ചകന്യാ രംഗാവതരണങ്ങൾ നടക്കും.മണ്ഡോദരി, അഹല്യ, ദ്രൗപദി, താര, സീത എന്നീ ഇതിഹാസ നായികാ പാത്രങ്ങളെ അധികരിച്ചുള്ള രംഗാവതരണങ്ങളോടൊപ്പം പ്രഭാഷണങ്ങൾ, സെമിനാർ, സംവാദം, അനുസ്‌മരണങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

Hot Topics

Related Articles