തദേശ തിരഞ്ഞെടുപ്പ് : കോൺഗ്രസ് ചിങ്ങവനം കമ്മിറ്റി ഭവന സന്ദർശനം നടത്തി

കോട്ടയം :
കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭവന സന്ദർശനം നടത്തി. ഫണ്ട്‌ ശേഖരണവും ജന സമ്പർക്കപരിപാടിയും നടത്തി. കോട്ടയം നിയോജക മണ്ഡലം ബ്ലോക്ക്‌ തല ഉദ് ഘാടനം ചിങ്ങവനം മണ്ഡലത്തിൽ വാർഡ് തല ഫണ്ട്‌ ശേഖരണവും ഭവന സന്ദർശനവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ തങ്കച്ചൻ വേഴാകട്ടു അദ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ സിബി ജോൺ കൈതയിൽ വാർഡ് പ്രസിഡന്റ്‌ ബോബി പുള്ളിയിൽ, വിജയ്, ഡെനീഷ് ജിജി മാവിളങ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles