തിരുവല്ല :
കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ മുന്നോടിയായി നടത്തുന്ന കുട്ടനാട് പൂരം @ തിരുവല്ല കാർണിവൽ തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയത്തിൽ അരങ്ങേറി. മധ്യതിരുതാംകൂറിന്റെ ഓണ മഹോത്സവമായി കുട്ടനാട് അപ്പർകുട്ടനാട് ലോവർ കുട്ടനാട്, കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലയിലെ കർഷക തൊഴിലാളികളെയും പഞ്ചായത്തുകളെയും കുടുംബശ്രീ യൂണിറ്റുകളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള വിവിധ ഓണാഘോഷ പരിപാടികളും ഓരോ ദിവസവും കാർഷിക സെമിനാറുകളും ആരോഗ്യ സെമിനാർ പരിസ്ഥിതി സെമിനാർ, വനിതാ സെമിനാർ, ജൈവകർഷിക സെമിനാർ, ലഹരിവിരുദ്ധ സെമിനാർ, ട്രാഫിക് ബോധവൽകരണ സെമിനാർ, മാധ്യമ സെമിനാർ, മതസൗഹാർദ്ദ സമ്മേളനം, വിവിധ സാംസ്കാരിക നേതാക്കളെയും വ്യവസായ പ്രമുഖന്മാരെയും കാർഷിക നേതാക്കളെയും ആദരിക്കുന്നു.
മൺമറഞ്ഞുപോയ ഇന്ത്യയുടെ പ്രഗൽഭനായ കൃഷി ശാസ്ത്രജ്ഞനും കാർഷിക മേഖലയിൽ അത്ഭുതകരമായ നേട്ടങ്ങൾ നൽകിയ ഹരിത വിപ്ലവത്തിന്റെ പിതാവും കൂടിയായ എം എസ് സ്വാമിനാഥൻ അനുസ്മരണ ദിനം ഇതിനോടാനുബന്ധിച്ചു നടത്തുന്നതാണ് കാർഷിക നേതാക്കളും മുൻ മന്ത്രിയുമായ കെഎം മാണി, ഈ ജോൺ ജേക്കബ്, സി എഫ് തോമസ്, കെ. നാരായണക്കുറുപ്പ്, മുൻ എംഎൽഎ മാരായ മാമ്മൻ മത്തായി, തോമസ് ചാണ്ടി, പി സി തോമസ്, വയല ഇടുക്കുള്ള, പി ചാക്കോ, ഡോ. ജോർജ് മാത്യു, ടി എസ് ജോൺ എന്നിവരുടെയും പ്രത്യേക അനുസ്മരണ സമ്മേളനം നടത്തപ്പെടുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ മാധ്യമപ്രവർത്തനവുമായിരുന്ന കെ സി മാമ്മൻ മാപ്പിളയുടേയും തിരുവിതാംകൂർ രാജാവ് ആയിരുന്ന ഉത്രാട തിരുനാൾ മാർത്താണ്ഡവർമ്മയുടെയും ഓർമ്മയ്ക്ക് വേണ്ടി നടത്തുന്ന നീരേറ്റുപുറം പമ്പ ജലോത്സവം രാഷ്ട്രീയത്തിന് മതത്തിനും അതീതമായി എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടു പോകാൻ സാധിക്കുന്നതിനോടൊപ്പം മധ്യ തിരുവിതാംകൂറിലെ ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നതിനു കൂടി തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന നടക്കുന്ന കുട്ടനാട് പൂരം @തിരുവല്ല കാർണിവൽ ഒരു വൻ വിജയമായി മാറട്ടെ എന്ന് ആന്റോ ആൻറണി എം.പി കാർണിവൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ജലമേളയുടെ രക്ഷാധികാരി എ ജെ രാജൻ ഐഎഎസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചലച്ചിത്രതാരം ബൈജു എഴുപുന്ന മുഖ്യ അതിഥി ആയിരുന്നു . മുൻസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി മുഖ്യ പ്രഭാഷണം നടത്തി . വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് ആമുഖപ്രസംഗം നടത്തി. മുഖ്യകോഡിനേറ്റർ ഡോ. സജി പോത്തൻ, കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്, അനിൽ സി ഉഷസ്, വി ആർ രാജേഷ്, നീതാ ജോർജ്, പുന്നൂസ് ജോസഫ്, സജി കൂടാരത്തിൽ, ഷിബു വർക്കി റെജി വേങ്ങൽ, അജി തമ്പാൻ, രാജു തിരുവല്ല, റോഷിൻ ശർമ എന്നിവർ പ്രസംഗിച്ചു.